രാജ്യത്ത് വീണ്ടും ബാങ്ക് തട്ടിപ്പ്; ഓറിയന്റല്‍ ബാങ്കില്‍ നിന്ന് വെട്ടിച്ചത് 390 കോടി - സിബിഐ കേസ് രജിസ്റ്റർ ചെയ്‌തു

ന്യൂഡൽഹി, ശനി, 24 ഫെബ്രുവരി 2018 (10:13 IST)

  Cbi , bank cheating , diamond exporter , rs 389 crore loan fraud , സിബിഐ , നീരവ് മോദി , ബാങ്ക് തട്ടിപ്പ് , ബാങ്ക് തട്ടിപ്പ്

നീരവ് മോദി വിവാദം കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയതിന് പിന്നാലെ രാജ്യത്ത് വീണ്ടും ബാങ്ക് തട്ടിപ്പ്. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സില്‍ നിന്ന് 2007-12 കാലഘട്ടത്തില്‍ 389.95 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന പരാതി സിബിഐക്ക് ലഭിച്ചു.
 
ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ദ്വാരക ദാസ് സേത് ഇന്റര്‍നാഷണല്‍ എന്ന ജ്വല്ലറിയുടെ പേരിലാണ് തട്ടിപ്പ് നടന്നതെന്നും ബാങ്ക് വ്യക്തമാക്കി. പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്‌തു. ആറുമാസം മുമ്പാണ് ബാങ്ക് ജ്വല്ലറിക്കെതിരെ പരാതി നല്‍കിയത്.

ഓറിയന്റല്‍ ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അശോക് കുമാര്‍ മിശ്ര നല്‍കിയ പരാതിയിലാണ് ജ്വല്ലറിക്കെതിരെ സിബിഐ കേസെടുത്തിരിക്കുന്നത്. കമ്പനിയുടെ ഡയറക്ടർമാരായ സഭ്യ സേത്ത്,​ റീത്ത സേത്ത്,​ കൃഷ്ണകുമാർ സിംഹ്,​ രവി സിംഗ് മറ്റൊരു കമ്പനിയായയായ ദ്വാരക സേത്ത് സെസ് ഇൻകോർപ്പറേഷൻ എന്നിവരുടെ പേരിലും കേസെടുത്തു.

ആഭരണ ഇടപാടുകള്‍ നടത്തുന്നിതിനായി ഇവരുടെ കമ്പനി ബാങ്കിന്റെ കത്തുകളും വ്യാജ ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിച്ചെന്ന് പരാതിയില്‍ പറയുന്നു. ഇത് കൂടാതെ കടലാസ് കമ്പനികളുമായി ബിസിനസ് ഇടപാടുകൾ കമ്പനി അധികൃതര്‍ നടത്തിയെന്നും പരാതിയിലുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഉത്തര്‍പ്രദേശില്‍ 18 കാരിയെ തീ കൊളുത്തി കൊന്നു; മൃതദേഹം കണ്ടെത്തിയത് ഗ്രാമത്തിന് പുറത്ത്

ഉത്തര്‍പ്രദേശില്‍ 18 കാരിയെ അജ്ഞാതര്‍ തീ കൊളുത്തി കൊന്നു. ലക്നൗവിൽ നിന്ന് 100 കിലോമീറ്റർ ...

news

‘ഒരിക്കലും ആരെയും നോവിക്കാതെ കഴിഞ്ഞു പോയ ഒരു ജീവൻ’; മധുവിന്റെ മരണത്തില്‍ പ്രതികരണവുമായി മ​ഞ്ജു വാ​ര്യ​ർ

അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി യു​വാ​വ് മ​ധു മ​ർ​ദ്ദ​ന​മേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ...

news

പത്തനംതിട്ടയിൽ ടിപ്പർ ബൈക്കിലിടിച്ച് സൈനികനടക്കം രണ്ടു പേർ മരിച്ചു

അമിതവേഗത്തിലെത്തിയ ടിപ്പർ രണ്ട് ബൈക്കുകളിൽ ഇടിച്ച് സൈനികനടക്കം രണ്ടു പേർ മരിച്ചു. റാന്നി ...

news

മധുവിനെ മര്‍ദ്ദിച്ചു കൊന്ന സംഭവം: പ്രതികരണവുമായി നിവിൻ പോളി

അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി യു​വാ​വ് മ​ധു മ​ർ​ദ്ദ​ന​മേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ...

Widgets Magazine