സാമ്പത്തിക ക്രമക്കേട്: ജേക്കബ് തോമസിനെ വിടാതെ സർക്കാർ, കേസെടുക്കാൻ നിർദേശം

അപർണ| Last Modified ബുധന്‍, 28 നവം‌ബര്‍ 2018 (08:58 IST)
സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ ഡിജിപി ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണം വരുന്നു. തുറമുഖ ഡയറക്​ടറായിരിക്കെ സർക്കാറിന്​ 14.9കോടിയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന ധനകാര്യ പരിശോധന റിപ്പോർട്ട് പ്രകാരമാണ് നടപടി.

സംഭവത്തിൽ കേസെടുക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. റിപ്പോർട്ട് പുറത്തുവന്നപ്പോൾ ഏറെ വിവാദങ്ങൾ വഴിതെളിച്ചിരുന്നു. സർക്കാർ അന്ന്​ ജേക്കബ്​ തോമസിന് അനുകൂല വിധിയായിരുന്നു എടുത്തിരുന്നത്. എന്നാൽ, പിന്നീട് സസ്പെൻഷനിൽ ആയതോടെ കേസിൽ എന്തു ചെയ്യാനാകും എന്ന് സർക്കാരെ നിയമോപദേശം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വെഷണം നടത്താൻ സർക്കാർ തീരുമാനിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :