ബ​സ് സ്റ്റാ​ൻ​ഡി​ലെ കെ​ട്ടി​ടം ത​ക​ർ​ന്ന് എ​ട്ടു മരണം; നിരവധിപേര്‍ക്ക് ഗുരുതര പരുക്ക്

നാ​ഗ​പ​ട്ട​ണ​ത്ത് കെ​ട്ടി​ടം ത​ക​ർ​ന്ന് എ​ട്ടു പേ​ർ മ​രി​ച്ചു

accident ,  building crash , death ,  അപകടം , മരണം , പരുക്ക് ,  കെട്ടിടം
നാ​ഗ​പ​ട്ട​ണം| സജിത്ത്| Last Modified വെള്ളി, 20 ഒക്‌ടോബര്‍ 2017 (10:04 IST)
ബ​സ് സ്റ്റാ​ൻ​ഡി​ലെ കെ​ട്ടി​ടം ത​ക​ർ​ന്ന് എ​ട്ടു പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് ഗുരുതര പരുക്കേറ്റു. പരുക്കേറ്റവരില്‍ മൂ​ന്നു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ത​മി​ഴ്നാ​ട്ടി​ലെ നാ​ഗ​പ​ട്ട​ണത്താണ് അപകടമുണ്ടായത്.

നാ​ഗ​പ​ട്ട​ണ​ത്തെ പോ​ര​യാ​റി​ലു​ള്ള കെ​ട്ടി​ട​മാ​ണ് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെയോടെ ത​ക​ർ​ന്നു​വീ​ണ​ത്. കെ​ട്ടി​ട​ത്തി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ട്രാ​ൻ​സ്പോ​ർ​ട്ട് ജീ​വ​ന​ക്കാ​ര​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ മൂ​ന്നു പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പിച്ചിരിക്കുകയാണ്.

കെ​ട്ടി​ട​ത്തിന്റെ കാ​ല​പ​ഴ​ക്ക​മാ​ണ് അ​പ​ക​ടത്തിന്​കാ​ര​ണമായതെന്നാണ് പ്രാഥമിക നിഗമനം. തമിഴ്നാട് ഗതാഗത മന്ത്രി എം.ആർ. വിജയഭാസ്കറും മറ്റു ഉദ്യോഗസ്ഥരും അപകടസ്ഥലം സന്ദർശിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :