അഹമ്മദിന്റെ മരണം; ബജറ്റ് മാറ്റണമെന്ന് കോണ്‍ഗ്രസ്; ബജറ്റ് അവതരിപ്പിക്കാന്‍ സ്പീക്കറിന്റെ അനുമതി

ബജറ്റ് അവതരണം മാറ്റില്ലെന്ന് സൂചന

ന്യൂഡല്‍ഹി| Last Modified ബുധന്‍, 1 ഫെബ്രുവരി 2017 (10:22 IST)
മുന്‍ കേന്ദ്രസഹമന്ത്രിയും പാര്‍ലമെന്റ് അംഗവുമായ ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് കേന്ദ്ര ബജറ്റ് അവതരണം പ്രതിസന്ധിയില്‍. ബജറ്റ് അവതരണം ഒരു ദിവസത്തേക്ക് മാറ്റി വെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍, ബജറ്റ് അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുമതി നല്കി.

ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി ബജറ്റ് അവതരിപ്പിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളോടും കൂടിയാണ് പാര്‍ലമെന്റില്‍ എത്തിയത്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായാലും ബജറ്റ് അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഹമ്മദ് മരിച്ച സാഹചര്യത്തില്‍ പാര്‍ലമെന്റ് അനുശോചിച്ച് പിരിയണമെന്ന ആവശ്യം കേരളത്തില്‍ നിന്നുള്ള എം പിമാര്‍ ഉയര്‍ത്തിയിട്ടുണ്ട്. അനുശോചിച്ച് പിരിയുന്നതാണ് കീഴ്വഴക്കമെന്ന് ലോക്സഭ സെക്രട്ടേറിയറ്റും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതിനിടെ പ്രധാനമന്ത്രി ഇ അഹമ്മദിന്റെ ഡല്‍ഹിയില്‍ ഉള്ള വീട്ടിലെത്തി അനുശോചനം അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :