മോഡി എന്ത് നാടകം കളിച്ചാലും യുപിയില്‍ അധികാരത്തില്‍ വരില്ലെന്ന് മായാവതി

ലഖ്​നൌ, വെള്ളി, 17 ഫെബ്രുവരി 2017 (15:28 IST)

Widgets Magazine

പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്ത് നാടകം കളിച്ചാലും ഉത്തര്‍പ്രദേശില്‍ ബി ജെ പി അധികാരത്തില്‍ വരില്ലെന്ന് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷ മായാവതി. ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ ബി എസ് പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
 
താന്‍ ഉത്തര്‍പ്രദേശിന്റെ വളര്‍ത്തുപുത്രനാണെന്ന് പ്രധാനമന്ത്രി അവകാശപ്പെടുന്നത് അധികാരത്തില്‍ എത്താനാണ്. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ മൂലം ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയോട് വെറുപ്പാണ് ഉള്ളത്. യു പിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടാന്‍ പോലും ബി ജെ പിക്ക് സാധിക്കുന്നില്ലെന്നും മായാവതി പറഞ്ഞു.
 
ബി ജെ പിക്കെതിരെ മാത്രമല്ല സമാജ്‌വാദി പാര്‍ട്ടി - കോണ്‍ഗ്രസ് സഖ്യത്തിനെതിരെയും മായാവതി രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി. ഉത്തര്‍പ്രദേശിലെ വിവിധ വേദികളില്‍ ശിവ്‌പാല്‍ യാദവിനെ അധിക്ഷേപിക്കുകയാണ് മുലായം ചെയ്തത്. മുത്തലാഖ്, ഏകീകൃത സിവില്‍ കോഡ് തുടങ്ങിയ വിഷയങ്ങളില്‍ ബി എസ് പി ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും മായാവതി പറഞ്ഞു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ശശികലയെ എഡിഎംകെയില്‍ നിന്ന് പുറത്താക്കി; ദിനകരന്‍ പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി

എ ഡി എം കെ ജനറല്‍ സെക്രട്ടറി വി കെ ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ...

ശശികലയെ എഡിഎംകെയില്‍ നിന്ന് പുറത്താക്കി; ദിനകരന്‍ പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി

എ ഡി എം കെ ജനറല്‍ സെക്രട്ടറി വി കെ ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ...

news

കൈക്കൂലി ചോദിച്ച പൊലീസിനെതിരെ അമ്മ പരാതി നൽകി, മകൻ ഉൾപ്പെടെ മൂന്ന് ഡി വൈ എഫ് ഐ പ്രവർത്തകരോട് പ്രതികാരം തീർത്ത് 'ആക്ഷൻ ഹീറോ ബിജു'

കൈ‌ക്കൂലി ചോദിച്ച പൊലീസുകാരനെതിരെ അമ്മ പരാതി നൽകിയെന്ന് ആരോപിച്ച മകനടക്കം മൂന്ന് ഡിവൈഎഫ്ഐ ...

Widgets Magazine