സൈനികർക്കുള്ള മദ്യം സാധാരണ ജനങ്ങൾക്ക് വിൽക്കുന്നു; ആരോപണവുമായി ബിഎസ്എഫ് ജവാൻ - ദൃശ്യങ്ങള്‍

പട്ടാളക്കാർക്കു നൽകുന്ന മദ്യം പുറത്തു വിൽക്കുന്നതായി ആരോപണം

BSF Viral Video, BSF, ഗാന്ധിധാം, ബി എസ്, എഫ്, മദ്യം, വീഡിയോ
ഗാന്ധിധാം| സജിത്ത്| Last Modified ഞായര്‍, 29 ജനുവരി 2017 (10:48 IST)
പട്ടാളക്കാർക്കു നൽകുന്ന മദ്യം പുറത്തു വിൽക്കുന്നതായി ആരോപണം. സൈന്യത്തിലെ വിവേചനവും ക്രമക്കേടുകളും സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചചെയ്യപ്പെടുന്നതിനിടയിലാണ് ഈ ആരോപണവുമായി അതിർത്തി രക്ഷാ സേനയിൽ ക്ലാർക്കായ നവരതൻ ചൗധരി രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ആരോപിച്ച് അദ്ദേഹം ജനുവരി 26ന് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ഇതേകുറിച്ച് പലതവണ പരാതി നൽകിയിരുന്നു. എന്നിട്ടും ഒരു ഫലവും ഉണ്ടായില്ലെന്നും ചൌധരി പറഞ്ഞു. രാജസ്ഥാനിലെ ബിക്കാനിർ സ്വദേശിയായ നവരതൻ ചൗധരി ഗുജറാത്തിലെ 150 ബറ്റാലിയനിലാണ് ജോലി ചെയ്യുന്നത്. സാധാരണ ജനങ്ങൾക്ക് മദ്യം വിൽക്കുന്നതിന്റെ ദൃശ്യങ്ങളും ഇയാള്‍ പുറത്തുവിട്ടതിലുണ്ട്. അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :