ഷാരുഖിന് പിന്നാലെ ബോമന്‍ ഇറാനിയ്ക്കും അധോലോക ഭീഷണി

മുംബൈ| Last Updated: തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2014 (18:37 IST)
ത്രീ ഇഡിയറ്റ്സ് എന്ന ചിത്രത്തിലെ വയറസ് എന്ന കഥാപത്രത്തെ അവതരിപ്പിച്ച പ്രശസ്ത ബോളിവുഡ് നായകന്‍ ബോമന്‍ ഇറാനിയ്ക്ക് മുംബൈ അധോലോകത്തിന്റെ ഭീഷണി.

അധോലോക നേതാവ് രവി പൂജാര ബോമന്‍ ഇറാനിയെ ഫോണിലൂടെ ഭീഷണിപ്പെടുയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭീഷണി ലഭിച്ചതിനേത്തുടര്‍ന്ന് ഇറാനി മുംബൈ പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട് പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.കനത്ത സുരക്ഷയാണ് ഭീഷണിയേത്തുടര്‍ന്ന് ബോമന്‍ ഇറാനിയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഷാരൂഖ് ഖാന്റെ പുതിയ ചിത്രമായ ഹാപ്പി ന്യൂ ഇയറില്‍ സഹതാരമാണ് ബോമന്‍ ഇറാനി. നേരത്തെ ഷാരൂഖിന്റെ സുഹൃത്ത് കരീം മോറാനിയുടെ വീടിന് നേരെ അടുത്തിടെ ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിവെച്ചിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :