ഷാരൂഖ് ഖാന്റെ കാറിനു നേരെ ആക്രമണം; താരം സുരക്ഷിതന്‍

ബിജെപി , ഷാരൂഖ് ഖാന്‍ , അസഹിഷ്‌ണുത , ബോളിവുഡ് , കാറിനു നേരെ ആക്രമണം
അഹമ്മദാബാദ്| jibin| Last Modified ഞായര്‍, 14 ഫെബ്രുവരി 2016 (16:26 IST)
അസഹിഷ്‌ണുത വിവാദത്തില്‍ നയം വ്യക്തമാക്കുകയും ബിജെപിയുടെയും ആര്‍ എസ് എസിന്റെയും എതിര്‍പ്പുകള്‍ നേരിടുകയും ചെയ്‌ത ബോളിവുഡ് നായകന്‍ ഷാരൂഖ് ഖാന്റെ കാറിനു നേരെ വീണ്ടും ആക്രമണം. റയീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിഗിന്റെ ഭാഗമായി അഹമ്മബാദില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

ചിത്രത്തിന്റെ ഷൂട്ടിംഗിനെത്തിയതായിരുന്നു ഷാരൂഖ്. താമസിച്ചിരുന്ന ഹോട്ടലിനു പുറത്തുനിര്‍ത്തിയിട്ടിരുന്ന കാറിനു നേരെയാണ് സംഘപരിവാര്‍ സംഘടനക കല്ലുകള്‍ എറിയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്‌തത്. ജയ് ശ്രീരാം എന്ന് വിളിച്ചെത്തിയ ആക്രമികള്‍ സംഘം ചേര്‍ന്നായിരുന്നു ആക്രമണം നടത്തിയത്.

ഗുജറാത്തിലെ ഭുജില്‍ റയീസിന്റെ ചിത്രീകരണത്തിനെതിരേ നേരത്തേ വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തിയിരുന്നു. പൊലീസ് സഹായത്തോടെയാണ് പിന്നെ ചിത്രീകരണം നടന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :