ഗോവധത്തിനെതിരെ പ്രതികരിക്കാൻ ബിജെപി എംഎൽഎ രാജിവെച്ചു

ഗോവധത്തിനെതിരെ പ്രതികരിക്കാൻ ബിജെപി എംഎൽഎ രാജിവെച്ചു

Rijisha M.| Last Modified തിങ്കള്‍, 13 ഓഗസ്റ്റ് 2018 (08:56 IST)
പശുക്കളെ കൊല്ലുന്നതിനെതിരെ ശക്തമായി പ്രതികരിക്കാൻ ബിജെപി നേതാവ് പാർട്ടിയിൽ നിന്ന് രാജിവെച്ചു. ഹൈദരാബാദിൽ നിന്നുള്ള ടി രാജാസിംഗ് ആണ് വ്യത്യസ്‌ത നിലപാടിമായി ബിജെപിയിൽ നിന്ന് രാജിവെച്ചത്.

തന്റെ നിലപാട് പാർട്ടിക്ക് ബുദ്ധിമുട്ടാകരുതെന്നാണ് രാജാസിംഗ് പറയുന്നത്. ഹിന്ദു വാഹിനി എന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്റെ ആദ്യ പരിഗണന ഹിന്ദുമതത്തെ സംരക്ഷിക്കുക എന്നതാണെന്ന് രാജാസിംഗ് രാജിക്കത്തില്‍ പറയുന്നു. ബക്രീദിനോടനുബന്ധിച്ച് മൂവായിരത്തോളം പശുക്കള്‍ കൊല്ലപ്പെടുമെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുന്നതിനാണ് തന്റെ രാജിയെന്നും അദ്ദേഹം പറയുന്നു.

തന്റെ പ്രവൃത്തികൾക്ക് പാർട്ടി വിശദീകരണം നൽകേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനാണ് തന്റെ രാജി. തന്റെ പ്രതികരണങ്ങളിൽ പാർട്ടിയെ ബുദ്ധിമുട്ടിലാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :