മമതയുടെ മാനസികനില തകരാറിലാണ്; അവരെ ഉടന്‍തന്നെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും ബി ജെ പി

കൊല്‍ക്കത്ത, വെള്ളി, 2 ഡിസം‌ബര്‍ 2016 (11:56 IST)

Widgets Magazine

സംസ്ഥാനസര്‍ക്കാരിന്റെ അനുവാദമില്ലാതെ ടോള്‍ പ്ലാസകളില്‍ സൈന്യത്തെ വിന്യസിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതിഷേധം തുടരുന്നു. മമത ബാനര്‍ജി കഴിഞ്ഞദിവസം രാത്രി മുഴുവന്‍ സെക്രട്ടേറിയറ്റില്‍ തന്നെ കഴിയുകയായിരുന്നു. അതേസമയം, മമതയ്ക്കെതിരെ വിവാദപരാമര്‍ശവുമായി ബി  ജെ പി നേതാവ് സിദ്ധാര്‍ത്ഥ് നാഥ് രംഗത്തെതി.
 
ഒറ്റയാളായ മമതയുടെ മാനസികനില തകറാറിലാണെന്ന് ആയിരുന്നു സിദ്ധാര്‍ത്ഥ് നാഥിന്റെ വിവാദ പരാമര്‍ശം. മാനസികനില തെറ്റിയ ഒരാള്‍ക്ക് മാത്രമേ ഇത്തരമൊരു ഗൂഢാലോചന സിദ്ധാന്തവുമായി മുന്നോട്ടു വരാന്‍ കഴിയുകയുള്ളൂ.
 
ഈ സാഹചര്യത്തില്‍ മാനസിക നില തകരാറിലായ മമതയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിനോട് തനിക്ക് പറയാനുള്ളതെന്നും സിദ്ധാര്‍ത്ഥ് നാഥ് വ്യക്തമാക്കി.
 
പശ്ചിമബംഗാളിലൂടെ കടന്നുപോകുന്ന ദേശീയപാതയില്‍ ദന്‍കുനി, പല്‍സിത് എന്നിവിടങ്ങളിലെ ടോള്‍ബൂത്തുകളിലാണ് കേന്ദ്രം കഴിഞ്ഞദിവസം സൈനികരെ വിന്യസിച്ചത്. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കൂടാതെയുള്ള തീരുമാനം ജനാധിപത്യത്തിനും ഫെഡറല്‍ സംവിധാനത്തിനും എതിരാണെന്നാണ് മമതയുടെ വാദം.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കാമുകി ചതിച്ചു, പ്രതികാരം തീർത്ത് കാമുകൻ; ഭർത്താവ് പെൺകുട്ടിയെ ഉപേക്ഷിച്ചു, കുടുങ്ങിയത് പാവം കാമുകനും!

വാട്ട്‍സ് ആപ്പില്‍ യുവതിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ ...

news

വലിയ വില കൊടുക്കണം; പുകവലിക്ക് മാത്രമല്ല; പ്രധാനമന്ത്രി മോഡിയുടെ ഈ തീരുമാനത്തിനും

കഴിഞ്ഞമാസം എട്ടാം തിയതി രാത്രി ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്ത് 500 രൂപ, ...

news

പൊലീസ് സംഘത്തെ എഎസ്ഐയും ഭാര്യയും ചേർന്ന് ആക്രമിച്ചു; സംഭവത്തിന് തുടക്കം ക്ലബ്ബി നിന്ന്

മകനെ അന്വേഷിച്ചെത്തിയ പൊലീസ് സംഘത്തെ എഎസ്ഐയും ഭാര്യയും ചേർന്ന് ആക്രമിച്ചു. ഇന്ന് ...

news

പമ്പ പുണ്യനദിയാണ്, സ്ത്രീകൾ പമ്പയിൽ ഇറങ്ങി കുളിക്കരുത്; അയ്യപ്പന്മാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പ്രയാർ ഗോപാലകൃഷ്ണൻ

സ്ത്രീകൾ പമ്പയിൽ ഇറങ്ങി കുളിക്കരുതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ ...

Widgets Magazine