അച്‌ഛന്‍ വെല്‍ഡര്‍, എന്നിട്ടും വത്‌സല്യ പഠിച്ചത് ഐഐടിയില്‍; ഇനി വാര്‍ഷികശമ്പളം ഒരു കോടി രുപ മൈക്രോസോഫ്‌റ്റില്‍ നിന്ന്‍ വാങ്ങും

കോട്ട| JOYS JOY| Last Modified ശനി, 6 ഫെബ്രുവരി 2016 (10:07 IST)
ബിഹാറില്‍ നിന്നുള്ള വത്‌സല്യ സിംഗ് ചൌഹാന് പഠനം എന്നും മോഹിപ്പിക്കുന്നത് ആയിരുന്നെങ്കിലും പഠിക്കാനുള്ള സാഹചര്യം അതിന് ചേരുന്നതായിരുന്നില്ല. എന്നാല്‍, വെല്‍ഡര്‍ ആയ അച്‌ഛന്റെ ചെറിയ വരുമാനം തന്റെ സ്വപ്നങ്ങള്‍ക്ക് വിലങ്ങ് തടിയാകാന്‍ അവന്‍ അനുവദിച്ചില്ല.

ഐ ഐ ടി ഖരക്‌പുരില്‍ പഠിക്കുന്ന വത്‌സല്യ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ജോലിക്ക് ചേരും. ടെക്കികളുടെ സ്വപ്നലോകമായ സിലിക്കണ്‍ വാലിയില്‍ മൈക്രോസോഫ്‌റ്റ് കമ്പനിയില്‍, വാര്‍ഷികശമ്പളം ഒരു കോടി രൂപ. പഠനം പൂര്‍ത്തിയായതിനു ശേഷം ജൂണോടെ ജോലിയില്‍ പ്രവേശിക്കുമെന്ന് വത്‌സല്യ പറഞ്ഞു.

2009ല്‍ ഐ ഐ ടി പ്രവേശന പരീക്ഷയില്‍ കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞില്ലെങ്കിലും രാജസ്ഥാനിലെ കോട്ടയിലെ പരിശീലന കേന്ദ്രത്തില്‍ നിന്ന് പരിശീലനം നേടി ഐ ഐ ടി പ്രവേശനം നേടുകയായിരുന്നു.

മൂന്ന് അധ്യാപകരായിരുന്നു പഠനത്തില്‍ മിടുക്കനായ വത്‌സല്യന്റെ പഠനച്ചെലവ് നടത്തിയിരുന്നത്. പഠനാവശ്യത്തിനായി
3.50 ലക്ഷം രൂപ ലോണ്‍ എടുത്തിരുന്നു. തന്റെ മകന്‍ വീട്ടില്‍ വരുമ്പോള്‍ തിരികെ പോകാനുള്ള ട്രയിന്‍ ടിക്കറ്റിനുള്ള പണം നല്കേണ്ടിയിരുന്നത് മാത്രമായിരുന്നു തനിക്ക് ഉണ്ടായിരുന്ന ഏക ചെലവെന്ന് വത്‌സല്യന്റെ പിതാവ് ചന്ദ്രകാന്ത് സിംഗ് ചൌഹാന്‍ ഒരു ദേശീയമാധ്യമത്തിനോട് വെളിപ്പെടുത്തി.

വത്‌സല്യനെ കൂടാതെ അഞ്ചു മക്കള്‍ കൂടിയുണ്ട് ചൌഹാന്. ഇതില്‍ ഒരു മകളെ കോട്ടയിലെ പരിശീലന കേന്ദ്രത്തില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്കുള്ള പരിശീലനത്തിന് അയയ്ക്കാന്‍ തയ്യാറെടുക്കുകയാണ് ഇദ്ദേഹം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :