ബീഹാറില്‍ സമ്പൂര്‍ണ മദ്യ നിരോധനം വരുന്നു

പാറ്റ്‌ന| VISHNU N L| Last Modified വ്യാഴം, 26 നവം‌ബര്‍ 2015 (15:48 IST)
രാജ്യം മുഴുവന്‍ ശ്രദ്ധിച്ച ചരിത്ര വിജയവുമായി മഹാസഖ്യം അധികാരത്തിലെത്തിയതിനു പിന്നാലെ ബീഹാറില്‍ സമ്പൂര്‍ണ മദ്യനിരോധം ഏര്‍പ്പെടുത്താനൊരുങ്ങുന്നു. അടുത്ത ഏപ്രില്‍ മുതല്‍ ബിഹാറില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ പ്രഖ്യാപിച്ചു.

ഏപ്രില്‍ മുതല്‍ സംസ്ഥാനത്തെ എല്ലാവിധ മദ്യങ്ങളുടെയും വില്‍പ്പന അവസാനിപ്പിക്കും. ഇതിനായുള്ള നിയമനിര്‍മ്മാണം നടന്നുവരികയാണ്. മേഖലയിലെ തൊഴിലാളികളെ പുനരധിവസിപ്പിക്കുമെന്നും വ്യാജമദ്യലോബി പ്രവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും നിതീഷ്‌കുമാര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുമ്പ് അധികാരത്തിവെത്തിലെത്തിയാല്‍ മദ്യം നിരോധിക്കുമെന്ന് നിതീഷ് ഉറപ്പുനല്‍കിയിരുന്നു. മഹാസഖ്യത്തിന്റെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു മദ്യനിരോധനം. രാജ്യത്ത് മദ്യഉപഭോഗത്തില്‍ നാലാം സ്ഥാനമാണ് ബിഹാറിനുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :