ബീഫും സംവരണവും മാത്രമാകരുത് ബീഹാറിന്റെ പ്രശ്‌നങ്ങള്‍: യെച്ചൂരി

 സിപിഎം , സീതാറാം യെച്ചൂരി , ജെഡിയു , ബീഫ് രാഷ്ട്രീയം , ബീഹാര്‍ തെരഞ്ഞെടുപ്പ്
പാറ്റ്ന| jibin| Last Updated: വ്യാഴം, 8 ഒക്‌ടോബര്‍ 2015 (09:33 IST)
ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ പൊതു പ്രശ്‌നങ്ങളാണ് ഉയര്‍ന്ന് വരേണ്ടതെന്ന് സിപിഎം ജന സെക്രട്ടറി സീതാറാം യെച്ചൂരി. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളും അവരുടെ ആവശ്യങ്ങളുമാണ് എല്ലാവരും ഉയര്‍ത്തിക്കാണിക്കേണ്ടത്. എന്നാല്‍ ബീഹാറിലെ ജനങ്ങളുടെ പ്രശ്‌നം ബീഫും ജാതി സംവരണവുമാണെന്ന് പലരും ആവര്‍ത്തിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.

ബീജെപി ബീഫ് രാഷ്ട്രീയവും, മഹാസഖ്യം സംവരണവും ഉയര്‍ത്തുമ്പോള്‍ സിപിഎം ജനങ്ങളുടെ പൊതു പ്രശ്‌നങ്ങള്‍ക്കാണ് പരിഗണന നല്‍കുന്നത്. ഈ സാഹചര്യത്തില്‍ ഇടത് പാര്‍ട്ടികള്‍ നില മെച്ചപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. അവസരാവാദ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചത് കൊണ്ടാണ് ജെഡിയുവുമായി സഖ്യം ഉണ്ടാക്കാതിരുന്നതെന്നും യെച്ചൂരി പറഞ്ഞു.

ബീഫ് കഴിക്കുന്നവരുടെയും ഗോ സംരക്ഷകരും തമ്മിലുള്ള പോരാട്ടമായൊ, മുന്നോക്കക്കാരും പിന്നോക്കക്കാരും തമ്മിലുള്ള മത്സരമായൊ ഈ തെരഞ്ഞെടുപ്പിനെ ഞങ്ങള്‍ കാണുന്നില്ല. ജനങ്ങള്‍ എങ്ങനെ ജീവിക്കുന്നു എന്നതാണ് പ്രധാന പ്രശ്‌നം. തൊഴിലാളി മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടത് പാര്‍ട്ടികള്‍ നടത്തിയ പ്രവര്‍ത്തനം നേട്ടമായി തീരുമെന്നും യെച്ചൂരി പറഞ്ഞു. ബീഹാറില്‍ മറ്റ് ഇടത് പാര്‍ട്ടികള്‍ക്കൊപ്പം സിപിഎം ഇത്തവണ 38 സീറ്റുകളിലാണ് മത്സരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :