ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളായി; നവംബര്‍ എട്ടിന് വോട്ടെണ്ണല്‍

ന്യൂഡല്‍ഹി| JOYS JOY| Last Updated: വ്യാഴം, 10 സെപ്‌റ്റംബര്‍ 2015 (11:55 IST)
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് അഞ്ചു ഘട്ടങ്ങളിലായി നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ആദ്യഘട്ട വോട്ടെടുപ്പ്
ഒക്ടോബര്‍ 12നും അവസാനഘട്ട വോട്ടെടുപ്പ് നവംബര്‍ അഞ്ചിനും ആയിരിക്കും. നവംബര്‍ എട്ടിന് വോട്ടെണ്ണല്‍ നടക്കുകയും നവംബര്‍ പന്ത്രണ്ടോടെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും.

തെരഞ്ഞെടുപ്പിന് ഇത്തവണ വോട്ടിംഗ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോയും ഉള്‍പ്പെടുത്തും. നവംബര്‍ 29നാണ് നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുക.

ഒന്നാം ഘട്ടം: ബിഹാറിലെ ഒന്നാംഘട്ട വോട്ടെടുപ്പിന്റെ വിജ്ഞാപനം സെപ്തംബര്‍ 16ന് പുറപ്പെടുവിക്കും. സെപ്തംബര്‍ 23 ആണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാനദിവസം. സെപ്തംബര്‍ 24ന് സൂക്ഷ്‌മപരിശോധന നടക്കും. സെപ്തംബര്‍ 26 ആണ് നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കേണ്ട അവസാനദിവസം. ഒന്നാംഘട്ട വോട്ടെടുപ്പ് ഒക്‌ടോബര്‍ 12ന് നടക്കും. 49 മണ്ഡലങ്ങളില്‍ ആയിരിക്കും ഒന്നാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക.

രണ്ടാംഘട്ടം: രണ്ടാംഘട്ട വോട്ടെടുപ്പിന്റെ വിജ്ഞാപനം സെപ്തംബര്‍ 21ന് പുറപ്പെടുവിക്കും. സെപ്തംബര്‍ 28 ആണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാനദിവസം. സെപ്തംബര്‍ 29ന് സൂക്ഷ്‌മപരിശോധന നടക്കും. ഒക്‌ടോബര്‍ ഒന്ന് ആണ് നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കേണ്ട അവസാനദിവസം. രണ്ടാംഘട്ട വോട്ടെടുപ്പ് ഒക്‌ടോബര്‍ 16ന് നടക്കും. 32 മണ്ഡലങ്ങളില്‍ ആയിരിക്കും രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക.

മൂന്നാംഘട്ടം: മൂന്നാംഘട്ട വോട്ടെടുപ്പിന്റെ വിജ്ഞാപനം ഒക്‌ടോബര്‍ 1ന് പുറപ്പെടുവിക്കും. ഒക്‌ടോബര്‍ 8 ആണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാനദിവസം. ഒക്‌ടോബര്‍ 9ന് സൂക്ഷ്‌മപരിശോധന നടക്കും. ഒക്‌ടോബര്‍ 12 ആണ് നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കേണ്ട അവസാനദിവസം. മൂന്നാംഘട്ട വോട്ടെടുപ്പ് ഒക്‌ടോബര്‍ 28ന് നടക്കും. 50 മണ്ഡലങ്ങളില്‍ ആയിരിക്കും രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക.

നാലാംഘട്ടം: നാലാംഘട്ട വോട്ടെടുപ്പിന്റെ വിജ്ഞാപനം ഒക്‌ടോബര്‍ 7ന് പുറപ്പെടുവിക്കും. ഒക്‌ടോബര്‍ 14 ആണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാനദിവസം. ഒക്‌ടോബര്‍ 15ന് സൂക്ഷ്‌മപരിശോധന നടക്കും. ഒക്‌ടോബര്‍ 17 ആണ് നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കേണ്ട അവസാനദിവസം. നാലാംഘട്ട വോട്ടെടുപ്പ് നവംബര്‍ ഒന്നിന് നടക്കും. 55 മണ്ഡലങ്ങളില്‍ ആയിരിക്കും നാലാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക.

അഞ്ചാംഘട്ടം: അഞ്ചാംഘട്ട വോട്ടെടുപ്പിന്റെ വിജ്ഞാപനം ഒക്‌ടോബര്‍ 8ന് പുറപ്പെടുവിക്കും. ഒക്‌ടോബര്‍ 15 ആണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാനദിവസം. ഒക്‌ടോബര്‍ 17ന് സൂക്ഷ്‌മപരിശോധന നടക്കും. ഒക്‌ടോബര്‍ 19 ആണ് നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കേണ്ട അവസാനദിവസം. അഞ്ചാംഘട്ട വോട്ടെടുപ്പ് നവംബര്‍ അഞ്ചിന് നടക്കും. 57 മണ്ഡലങ്ങളില്‍ ആയിരിക്കും അഞ്ചാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :