വിവാദം ആളിക്കത്തിച്ച് ബിഗ് ബോസ്; കമല്‍‌ഹാസനെതിരേ 100കോടി ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ്

ചെന്നൈ, തിങ്കള്‍, 31 ജൂലൈ 2017 (14:37 IST)

  Kamal Haasan , Big boss , tamil , Cinema , ഉലകനായകന്‍ , കമല്‍ഹാസന്‍ , ബിഗ് ബോസ് , ചാനല്‍ , ചേരി വാസികള്‍

റിയാലിറ്റി ഷോയായ ബിഗ് ബോസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്ക് അവസാനമില്ല. ഉലകനായകന്‍ കമല്‍ഹാസനെതിരെ ഒരു രാഷ്‌ട്രീയ പാര്‍ട്ടി വക്കീല്‍ നോട്ടീസ് അയച്ചതാണ് ഒടുവിലത്തെ സംഭവം.  

ചേരി വാസികളെ അപമാനിക്കുന്ന തരത്തില്‍ പരിപാടിയില്‍ പരാമര്‍ശം ഉണ്ടായെന്നു കാട്ടിയാണ് 100 കോടി ആവശ്യപ്പെട്ട് കമല്‍ഹാസന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

കമല്‍ഹാസനൊപ്പം തന്നെ പരിപാടി സംപ്രേഷണം ചെയ്യുന്ന ചാനലിനും പരിപാടിയില്‍ പങ്കെടുക്കുന്ന നടിയും നര്‍ത്തകിയുമായ ഗായത്രി രഘുറാമിനും നോട്ടീസ് ലഭിച്ചിട്ടുണ്ട്.

ചേരി നിവാസികളെയും താഴ്ന്ന വരുമാനക്കാരേയും അപമാനിക്കുന്ന തരത്തില്‍ ഗായത്രി രഘുറാം മോശമായി സംസാരിച്ചുവെന്നാണ് പരാതിക്കാരുടെ വാദം. ജാതിവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് പരിപാടി ചെയ്യുന്നതെന്നും ഇവര്‍ വാദിക്കുന്നുണ്ട്.

ബിഗ് ബോസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ ഒന്നിനു പുറകെ ഒന്നായി കൂടുകയാണ്. പ്രോഗ്രാം ഇന്ത്യന്‍ സംസാകാരത്തിന് ചേരുന്നതല്ലെന്ന ആരോപണവുമായി നേരത്തെ ഒരു രാഷ്‌ട്രീയ പാര്‍ട്ടി രംഗത്തെത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അക്കാര്യത്തില്‍ കാവ്യയ്ക്ക് ഏറ്റവും കംഫര്‍ട്ടബിള്‍ ദിലീപല്ല !

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതോടെ സിനിമ ലോകം ഒന്നടങ്കം ...

news

മുഖ്യമന്ത്രിയുടേത് ഗ്രാമീണ ഭാഷ, പുറത്ത് പോകാന്‍ പല രീതിയിലും പറയാം : കാനം രാജേന്ദ്രന്‍

ബിജെപി ആര്‍എസ്എസ് നേതാക്കളുമായുള്ള സമാധാന ചര്‍ച്ച റിപ്പോര്‍ട്ടു ചെയ്യാനെത്തിയ ...

news

10 രൂപക്ക് ഊണും ചിക്കന്‍ കറിയും! ചായയുടെ വില 1 രൂപ!

ജി‌എസ്ടി നിവലില്‍ വന്നതോടെ ഹോട്ടലുകളിലെ ഭക്ഷണത്തിന് വില വര്‍ധിച്ചിരിക്കുകയാണ്. പലര്‍ക്കും ...

news

കുട്ടികള്‍ ഇല്ലെങ്കില്‍ ഈ പൂജാരി പരിഹാരം കാണും, അതിനായി ഇയാളുടെ കൈയില്‍ സന്താനഗോപാല യന്ത്രമുണ്ട്; പക്ഷേ...

ക്ഷേത്രത്തിലെ പൂജയുടെ മറവില്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ...