മോഷണത്തിന് ശേഷം സ്വന്തം മൊബൈല്‍ ഫോണ്‍ സംഭവസ്ഥലത്ത് മറന്നുവെച്ചു; മണ്ടനായ കള്ളന് പിന്നെ സംഭവിച്ചത്

മോഷണത്തിന് ശേഷം സ്വന്തം മൊബൈല്‍ ഫോണ്‍ സംഭവസ്ഥലത്ത് മറന്നുവെച്ച മണ്ടനായ കള്ളന്‍

bangluru,  thief leaves his mobile in house , Theft , Police , മോഷണം , മൊബൈല്‍ , പൊലീസ്
ബംഗളൂരു| സജിത്ത്| Last Modified ബുധന്‍, 4 ഒക്‌ടോബര്‍ 2017 (12:31 IST)
മോഷണം നടത്തിയശേഷം കള്ളന്‍ സ്വന്തം മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സ്ഥലത്ത് മറന്നു വെച്ചു. ബംഗ്ലൂരിലെ ഒരു വീട്ടിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. വീട്ടിലെ വളര്‍ത്തു നായയെ മരുന്ന് കൊടുത്ത് മയക്കിയ ശേഷമായിരുന്നു കള്ളന്‍ വീടിനുള്ളില്‍ പ്രവേശിച്ചത്. മൂന്ന് ലക്ഷം രൂപയും 400 ഗ്രാം സ്വര്‍ണാഭരണങ്ങളും മൊത്തം കള്ളന്‍ കൊണ്ടുപോകുകയും ചെയ്തു.

കള്ളന്മാരെ സംബന്ധിച്ചിടത്തോളം വളരെ നല്ല ഒരു മോഷണം തന്നെയായിരുന്നു അത്. പക്ഷെ മോഷണത്തിന്റെ തിരക്കില്‍ മൊബൈല്‍ ഫോണ്‍ വീട്ടില്‍ വെച്ച് മറന്നതാണ് കള്ളന് തിരിച്ചടിയായത്.
ഉടമസ്ഥന്‍ വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു
ഈ സംഭവം അരങ്ങേറിയത്. വീട്ടില്‍ തിരിച്ചെത്തിയ ഉടമസ്ഥന്‍ പണവും സ്വര്‍ണ്ണവുമെല്ലാം മോഷ്ടിക്കപ്പെട്ട നിലയില്‍ കണ്ടതോടെ പൊലീസില്‍ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി വീട് പരിശോധിച്ച സമയത്താണ് വീട്ടിലെ ആരുടേയും അല്ലാത്ത ഒരു മൊബൈല്‍ ഫോണ്‍ അവരുടെ ശ്രദ്ധയില്‍ പെട്ടത്. അതോടെ ഇത് കള്ളന്മാര്‍ മറന്നുവച്ച് പോയതാണ് എന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേരുകയും ചെയ്തു. ഇനി ഏതായാലും ആ ഫോണിന്റ സഹായത്തോടെ കള്ളന്മാരെ പിടിക്കല്‍ പൊലീസിന് വളരെ എളുപ്പമാകുമെന്നാണ് പ്രതീക്ഷ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :