സ്കൂളില്‍ പോകാത്ത കുട്ടികളില്‍ 25 % മുസ്ലിങ്ങള്‍; 49% പിന്നോക്കവിഭാഗത്തില്‍പ്പെട്ടവര്‍

ബംഗളൂരു| JOYS JOY| Last Updated: തിങ്കള്‍, 27 ജൂലൈ 2015 (14:53 IST)
രാജ്യത്തെ സ്കൂളില്‍ പോകാത്ത വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും പട്ടികജാതി - പട്ടിവകവര്‍ഗത്തില്‍ ഉള്‍പ്പെട്ടവര്‍. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ ആറു വയസ്സിനും 13 വയസ്സിനും ഇടയിലുള്ള 60 ലക്ഷം കുട്ടികള്‍ ആണ് സ്കൂളില്‍ പോകാത്തവരായി രാജ്യത്ത് ഉള്ളത്. മിനിസ്ട്രി ഓഫ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്‌മെന്റ് ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

ഇതില്‍ തന്നെ പട്ടികജാതി - പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ ആണ് ഏറ്റവും കൂടുതല്‍. 29.73 ലക്ഷം കുട്ടികള്‍ ആണ് ഈ വിഭാഗത്തില്‍ നിന്ന് സ്കൂളില്‍ പോകാത്തവരായി ഉള്ളത്. ഇതില്‍ തന്നെ 77% രാജ്യത്തിന്റെ ഗ്രാമീണ മേഖലകളില്‍ ഉള്ളവരാണ്. മുസ്ലിം വിഭാഗത്തില്‍പ്പെട്ട 15.57 ലക്ഷം വിദ്യാര്‍ത്ഥികളും സ്കൂളില്‍ പോകാത്തവരാണ്.

അതേസമയം, സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന ഈ കണക്കുകള്‍ പൂര്‍ണമല്ലെന്നാണ് ബച്‌പന്‍ ബചാവോ ആന്ദോളന്റെ വിക്‌റ്റിം അസിസ്റ്റന്‍സ് ആന്‍ഡ് കാമ്പയിന്‍ ഡയറക്‌ടര്‍ രാകേഷ് സെന്‍ഗെര്‍
പറയുന്നത്. സ്കൂള്‍ റിപ്പോര്‍ട്ടുകളില്‍ ഹാജരാണെന്ന് രേഖപ്പെടുത്തുന്ന മിക്ക കുട്ടികളും ഡല്‍ഹിയില്‍ തൊഴിലാളികളായി ജോലി ചെയ്യുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

സ്കൂളില്‍ പോകാത്ത കുട്ടികളില്‍ 29 ലക്ഷം പെണ്‍കുട്ടികളാണ്. സ്കൂളില്‍ പോകാത്ത ആണ്‍കുട്ടികളുടെ എണ്ണവുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇത് കുറവാണെന്നാണ് റിപ്പോര്‍ട്ട്. സ്കൂളില്‍ പോകാത്ത 60, 64, 229 കുട്ടികളില്‍ 31,66, 409 പേര്‍ ആണ്‍കുട്ടികളും 28, 97, 820 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.

നഗരമേഖലകളില്‍ സ്കൂളില്‍ പോകാത്ത വിദ്യാര്‍ത്ഥികള്‍ 13, 68, 711ഉം ഗ്രാമീണമേഖലകളില്‍ 46, 95, 518 ഉം ആണ്. പട്ടികജാതി വിഭാഗം (19, 66, 027), പട്ടികവര്‍ഗം (10, 07, 562), ഒ ബി സി (22, 06, 001), മറ്റ് ഗ്രൂപ്പുകള്‍ (8, 84, 639), ഹിന്ദു (44, 02, 413), മുസ്ലിം (15, 57, 100), ക്രിസ്ത്യന്‍ (62, 699), മറ്റു മതസ്ഥര്‍ (42, 017).



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :