രാജ്യവ്യാപകമായി ബീഫ് നിരോധനം കൊണ്ടുവരാന്‍ കേന്ദ്ര നീക്കം

ബീഫ് , കോണ്‍ഗ്രസ് , ബീഫ് നിരോധനം , കോണ്‍ഗ്രസ്
ന്യൂഡല്‍ഹി| jibin| Last Updated: ചൊവ്വ, 6 ഒക്‌ടോബര്‍ 2015 (17:04 IST)
ബീഫ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നീക്കത്തിലേക്ക്. രാജ്യവ്യാപകമായി ബീഫ് നിരോധനം കൊണ്ടുവരാനാണ് കേന്ദ്രം നീക്കം നടത്തുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന കേരളത്തില്‍ ബീഫ് നിരോധിക്കണെമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേൃത്വത്തിന് കത്തയക്കുമെന്ന് കേന്ദ്രകൃഷി സഹമന്ത്രി സഞ്ജീവ് ബലിയാന്‍ പറഞ്ഞു.

അതേസമയം, കേരളത്തിലടക്കം ഭക്ഷ്യ ഉത്പന്നങ്ങളില്‍ ഗോമാംസം നിരോധിക്കാന്‍ ഭക്ഷ്യവകുപ്പ് അതോറിറ്റിയുടെ യോഗം കേന്ദ്രസര്‍ക്കാര്‍ വിളിച്ചു. കേരളം ഉള്‍പ്പടെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും ബീഫ് നിരോധനം നടപ്പാക്കുന്നതിനായി നിലപാടറിയിക്കാന്‍ ആവശ്യപ്പെട്ടാണ് കേന്ദ്രം കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തയച്ചത്.

ഇതുകൂടാതെ എല്ലാ സംസ്ഥാനങ്ങളിലേയും കൃഷിഭക്ഷ്യ കയറ്റുമതി അതോറിറ്റി യോഗവും കേന്ദ്ര കൃഷി മന്ത്രാലയം വിളിച്ചു. ബഫല്ലോ ഉല്‍പനങ്ങള്‍ എന്ന രീതിയില്‍ കയറ്റുമതി ചെയ്യുന്ന ഭക്ഷ്യോത്പന്നം ഗോമാംസം ആണോയെന്ന് പരിശോധിച്ചുള്ള റിപ്പോര്‍ട്ടും യോഗത്തില്‍ വകുപ്പ് തല ഉദ്യോഗസ്ഥര്‍ നല്‍കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :