ഒരേ സിറിഞ്ചുപയോഗിച്ച് കുത്തിവച്ചു; യുപിയില്‍ 46 പേർക്ക് എച്ച്ഐവി ബാധ

ഒരേ സിറിഞ്ചുപയോഗിച്ച് കുത്തിവച്ചു; യുപിയില്‍ 46 പേർക്ക് എച്ച്ഐവി ബാധ

hiv , syringe , police , hospital , UP , എച്ച്ഐവി , ഉത്തർപ്രദേശ് , സിറിഞ്ച് , ആശുപത്രി , പൊലീസ് , ബം​ഗാ​ർ​മൗ , ഉന്നാവോ
ഉന്നാവോ (യുപി)| jibin| Last Modified ബുധന്‍, 7 ഫെബ്രുവരി 2018 (09:46 IST)
ഒരേ സിറിഞ്ചുപയോഗിച്ച് കുത്തിവച്ചതിനെ തുടർന്ന് 46 പേർക്ക് എച്ച്ഐവി ബാധ. ഉത്തർപ്രദേശിലെ ഉന്നാവോയി​ൽ ക​ഴി​ഞ്ഞ പ​ത്തു മാ​സ​ത്തി​നി​ടെ എ​ച്ച്ഐ​വി ബാ​ധി​ത​രാ​യ​വ​രു​ടെ ക​ണ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് ബം​ഗാ​ർ​മൗ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ചികിൽസ നടത്തിയ വ്യാജഡോക്ടർക്കു വേണ്ടിയുള്ള അന്വേഷണം ശക്തമാക്കി.

ഉ​പ​യോ​ഗി​ച്ച സി​റി​ഞ്ച് വീ​ണ്ടും ഉ​പ​യോ​ഗി​ച്ച​താ​ണ് വൈ​റ​സ് പ​ട​രാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്. രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​വ​രെ കാ​ണ്‍​പൂ​രി​ലെ വി​ദ​ഗ്ധ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു.

ഏപ്രിൽ മുതൽ ജൂലൈ വരെ ബംഗർമൗ മേഖലയിൽ നടത്തിയ പരിശോധനയിൽ 12 പേർക്ക് എച്ച്ഐവി ബാധിച്ചതായി കണ്ടെത്തി. നവംബറിൽ നടത്തിയ പരിശോധനയിലും 13 കേസുകൾ ഇവിടെ നിന്നു റിപ്പോർട്ടു ചെയ്‌തു.


ജനുവരി മാസം അവസാനത്തോടെ നടന്ന പരിശോധനയിൽ 32 പേർക്കാണ് എച്ച്ഐവി ബാധ കണ്ടെത്തിയത്. ഇതിൽ ആറു വയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെട്ടിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് എച്ച്ഐവി പിടിപ്പെട്ടിട്ടുണ്ടോ എന്ന ആശങ്കയിലാണ് അധികൃതര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :