ബിസിസിഐയുടെ സമ്പദ് ഘടന വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി| VISHNU.NL| Last Modified തിങ്കള്‍, 1 ഡിസം‌ബര്‍ 2014 (17:05 IST)
ഐപി‌എല്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ബിസിസിഐയ്ക്ക് വീണ്ടു സുപ്രീം കോടതിയുടെ പ്രഹരം. ബിസിസിഐയുടെയും ഐപിഎല്ലിന്റെയും സാമ്പത്തിക ഘടന വ്യക്തമാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കോഴക്കേസ് അന്വേഷിക്കാന്‍ എന്തുകൊണ്ട് കമ്മീഷനെ നിയോഗിച്ചില്ലെന്ന് കോടതി ചോദിച്ചു.

അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ മുന്‍ പ്രസിഡന്റ് എന്‍. ശ്രീനിവാസന്‍ കോടതിയില്‍ നിഷേധിച്ചു. ചെന്നൈ സൂപ്പര്‍ കിങ്സിനെ സ്വന്തമാക്കിയത് ശരത് പവാറിനോട് അഭിപ്രായം തേടിയ ശേഷമായിരുന്നു. ഐപിഎല്‍ കോഴയുമായി ബന്ധപ്പെട്ട് ഗുരുനാഥ് മെയ്യപ്പനെതിരെയും രാജസ്ഥാന്‍ റോയല്‍സ് ഉടമയായ രാജ് കുന്ദേരയ്ക്കുമെതിരെയും നടപടി സ്വീകരിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :