പവാര്‍ ‍- ശ്രീനിവാസന്‍ സഖ്യം; ബിസിസി‌ഐയില്‍ അപ്രതീക്ഷിത നീക്കങ്ങള്‍

ന്യൂഡൽഹി| VISHNU N L| Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2015 (10:34 IST)
ബിസിസിഐ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അപ്രതീക്ഷിത നീക്കങ്ങള്‍ അരങ്ങേറുന്നു. മുന്‍ പ്രസിഡന്റുമാരും പരസ്പരം ഏറ്റുമുട്ടിയിട്ടുമുള്ള ശരദ് പവാറും, എന്‍‌ ശ്രീനിവാസനും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയതായാണ് വാര്‍ത്തകള്‍. പുതിയ സഖ്യ സാധ്യതകളാണ് ഇരുവരും ചര്‍ച്ച നടത്തിയതെന്നാണ് വിവരം. പ്രത്യേക വിമാനത്തിൽ നാഗ്‌പൂരിലെത്തിയാണു ശ്രീനിവാസൻ പവാറിനെ കണ്ടത്. കൂടിക്കാഴ്ച രണ്ടു മണിക്കൂറോളം നീണ്ടു. പവാറിനെ ശ്രീനിവാസൻ പക്ഷം പ്രസിഡന്റ് സ്ഥാനത്തേക്കു പിന്തുണയ്ക്കുമെന്നാണ് വിവരങ്ങള്‍.

പകരം ഐസിസി ചെയർമാനായി തുടരാനുള്ള പിന്തുണയും ഐപിഎൽ വിവാദത്തിൽ ചെന്നൈ സൂപ്പർ കിങ്സിനു സംരക്ഷണവും പവാർ നൽകും. ഈ ഫോർമുലയാണു യോഗത്തിൽ ചർച്ച ചെയ്തത് എന്നാണു സൂചന.ജനറൽ ബോഡിയിൽ ആകെ 30 അംഗങ്ങളുണ്ട്. ഇതിൽ പവാർ, ഠാക്കൂർ, ശ്രീനിവാസൻ അനുകൂലികളുണ്ട്. ഒരു വിഭാഗത്തിനും ഒറ്റയ്ക്കു മേൽക്കൈയില്ല. ശ്രീനിവാസൻ-പവാർ പക്ഷങ്ങൾ യോജിച്ചാൽ കളി അവർക്കനുകൂലമാകും.

ബിസിസിഐയിൽ നിർണായക സ്വാധീനമുള്ള കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി, പവാർ പ്രസിഡന്റാകുന്നതു തടയാൻ നേരിട്ടിറങ്ങാനും സാധ്യതയുണ്ട്. അതേസമയം തിരഞ്ഞെടുപ്പ് തന്ത്രം മെനയാൻ ശ്രീനിവാസ പക്ഷം ബെംഗളൂരുവിലും അനുരാഗ് ഠാക്കൂർ വിഭാഗം ഡൽഹിയിലും യോഗം ചേർന്നു. ഐപിഎൽ ചെയർമാൻ രാജീവ് ശുക്ലയെ മൽസരിപ്പിക്കാൻ ഠാക്കൂർ വിഭാഗം തീരുമാനിച്ചതായി സൂചനയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :