ഒബാമ എഫക്‍റ്റ്: ഇന്ത്യന്‍ കോടീശ്വരന്മാര്‍ 'ചെറുതായി'

  ബരാക് ഒബാമ , ഇന്ത്യ , ഇന്ത്യബ് വ്യവസായികള്‍
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 27 ജനുവരി 2015 (17:21 IST)
അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയുടെ 66മത് റിപ്പബ്ലിക് ചടങ്ങിനായി ഇന്ത്യയില്‍ എത്തിയതില്‍ അഭിമാനവും സന്തോഷത്തിലുമാണ് ഇന്ത്യന്‍ ജനത. എന്നാല്‍ ഒബാമയുടെ വരവും കാത്ത് പലതും പ്രതീക്ഷിച്ചിരുന്ന ഒരു വലിയ സംഘമുണ്ടായിരുന്നു ഇന്ത്യയില്‍. രാജ്യത്തെ പ്രമുഖ വ്യവസായികളാണ് ഒബാമയെ മുഖം കാണിക്കാന്‍ അദ്ദേഹം വരുന്നതു കാത്ത് മിനിറ്റുകളോളം ക്യൂ നിന്നത്.

അമേരിക്ക വ്യാപര ഉച്ചകോടിയില്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ക്കും പ്രവാസികള്‍ക്കും അമേരിക്ക എല്ലാ സഹായവും നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വ്യാപാര ഉച്ചകോടിക്ക് ശേഷം ഒബാമയുമായി കൂടിക്കാഴ്ച് നടത്താന്‍ കാത്ത് നിന്നത്. ഏതായാലും ഇന്ത്യയിലെ പ്രമുഖ വ്യവസായികള്‍ അമേരിക്കന്‍ പ്രസിഡന്റിനെ ഒരു നോക്ക് കാണാന്‍ ക്യൂ നില്‍ക്കുന്ന ചിത്രം വൈറലാകുകയും ചെയ്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :