ബംഗ്ലാദേശുകാര്‍ ഗോമാംസം കഴിക്കുന്നത് നിര്‍ത്തിക്കാന്‍ ഇന്ത്യ

കൊല്‍ക്കത്ത| VISHNU N L| Last Updated: ബുധന്‍, 1 ഏപ്രില്‍ 2015 (18:23 IST)
രാജ്യത്താകമാനം ഗോവധ നിരോധനം നടപ്പിലാക്കാന്‍ സധ്യമായതെല്ലാം ചെയ്യുമെന്ന് പറഞ്ഞതിനു പിന്നാലെ അയല്‍ രാജ്യമായ ബംഗ്ലാദേശുകാരുടെ ബീഫ് തീറ്റയും തടയുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗാണ് ഇത് സംബന്ധിച്ച നീക്കങ്ങള്‍ നടത്തുന്നത്. ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്കുള്ള ബീഫിന്റെ കള്ളക്കടത്ത് തടയാനുള്ള ഉത്തരവാദിത്തം അതിര്‍ത്തി രക്ഷാ സേനയായ ബി എസ് എഫിനെ മന്ത്രി ഏല്‍പ്പിച്ചിരിക്കുകയാണ്.

'ഇപ്പോള്‍ ബംഗാദേശില്‍ ബീഫിന് 30% വരെ വില കൂടിയിരിക്കുകയാണ്. അതിനാല്‍ തന്നെ ഇന്ത്യയില്‍ നിന്നു ബീഫിന്റെ കടത്ത് നടക്കാന്‍ സാധ്യതയുണ്ട്. അതു തടയണം. അങ്ങനെയെങ്കില്‍ ബംഗാദേശില്‍ ബീഫ് വില 70-80% വരെ ഉയരും. സ്വാഭാവികമായും അവിടെയുള്ളവര്‍ ബീഫ് കഴിക്കുന്നത് കുറയ്ക്കാന്‍ സാധിക്കും. 2014ല്‍ ഏതാണ്ട് 17 ലക്ഷം പശുക്കളെയാണ് ഇന്ത്യയില്‍ നിന്നും ബംഗാദേശിലേക്ക് കടത്തിയത്- രാജ്നാഥ് പറഞ്ഞു.

ഏതായാലും സ്വന്തം രാജ്യക്കാരുടെ കൂടാതെ അയല്‍ രാജ്യത്തിന്റെ ആഹാരകാര്യത്തില്‍ കൂടി കൈകടത്തുന്ന മോഡി സര്‍ക്കാരിന്റെ നീക്കത്തില്‍ സോഷ്യല്‍ മീഡിയ ആഘോഷം തുടങ്ങിയിട്ടുണ്ട്. നേരത്തെ രാജ്യത്ത് പൊതുവായ ഗോവധ നിരോധന നിയമം കൊണ്ടുവരാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് രാജ്നാഥ് സിംഗ് അറിയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :