ബംഗാൾ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് കടുത്ത തിരിച്ചടി; എതിരില്ലാത്ത സീറ്റുകളിലെ ഫലം പ്രഖ്യാപിക്കരുതെന്ന് സുപ്രീം കോടതി

Sumeesh| Last Modified വ്യാഴം, 10 മെയ് 2018 (16:11 IST)
ബംഗാൾ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടൽ. എതിരില്ലാത തിഒരഞ്ഞെടുക്കപ്പെട്ടവരുടെ ഫലം പ്രഖ്യാപിക്കരുതെന്ന് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു. 20,076 ‘സീറ്റുകളിലാണ് തൃണമൂൽ എതിരില്ലതെ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

പോളിംഗ് സുതാര്യമായി നടത്തണം എന്നും തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടാതി പറഞ്ഞു. മറ്റു പാർട്ടികളെ നാമനിർദേശ പത്രിക സമർപ്പിക്കാൻ പോലും തൃണമൂൽ കോൺഗ്രസ്സ് അനുവദിക്കുന്നില്ല എന്ന് കടുത്ത ആരോപണം ഉയരുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നടപടി

അതേസമയം
ഈ-മെയിൽ വഴി നാമനിർദേശ പത്രിക സ്വീകരിക്കാനാകില്ലെന്
സുപ്രീം കോടതി നിലപാട് സ്വീകരിച്ചു. ഈ-മെയിൽ വഴി നാമനിർദേശ പത്രിക നൽകാമെന്ന ബംഗാൾ ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി റദ്ധ് ചെയ്തു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :