പ്രണയദിനാഘോഷം: കതിര്‍മണ്ഡപവും പൂജാരിയും ഒരുങ്ങി ‍; കമിതാക്കളുടെ വിവാഹം നടത്താന്‍ ബജ്‌റംഗ്‌ദളും

ബജ്‌റംഗ്‌ദള്‍, വി എച്ച്‌ പി,രാംഘഡ്‌
രാംഘഡ്| rahul balan| Last Modified ശനി, 13 ഫെബ്രുവരി 2016 (18:34 IST)
പതിവുപോലെ പ്രണയദിനത്തില്‍ നടത്താറുള്ള കാലാപരിപാടികള്‍ക്ക്
ബജ്‌റംഗ്‌ദള്‍ തയ്യാറായിക്കഴിഞ്ഞു. പ്രണയ ദിനം ആഘോഷിക്കുന്നവരുടെ വിവാഹം നടത്താനാണ് ഇത്തവണയും തീരുമാനം. ഇതിനായി കതിര്‍മണ്ഡപവും പൂജാരിയേയും ബജ്‌റംഗ്‌ദള്‍ തയ്യാറാക്കി കഴിഞ്ഞു.

ജാര്‍ഖണ്ഡിലെ രാംഘഡ്‌ ജില്ലയിലാണ്‌ ബജ്‌റംഗ്‌ദള്‍ ഈ ഒരുക്കങ്ങളെല്ലാം നടത്തിയിരിക്കുന്നത്‌. പ്രണയദിനം ആഘോഷിക്കുന്ന കമിതാക്കളെ കണ്ടെത്തി ബലമായി തന്നെ കതിര്‍ മണ്ഡപത്തില്‍ എത്തിക്കാന്‍ പത്ത്‌ പ്രവര്‍ത്തകര്‍ വീതം അടങ്ങുന്ന പത്തോളം സംഘങ്ങള്‍ക്കും ബജ്‌റംഗ്‌ദള്‍ രൂപം നല്‍കിയിട്ടുണ്ട്‌. പ്രണയ ദിനമായ ഫെബ്രവരി 14ന് ഈ സംഘങ്ങള്‍ നഗരത്തിലെത്തുന്ന കമിതാക്കളെ കണ്ടെത്തി കതിര്‍ മണ്ഡപത്തില്‍ എത്തിക്കുകയും ചെയ്യും. വി എച്ച്‌ പി ഓഫീസില്‍ വെള്ളിയാഴ്‌ച വൈകുന്നേരം കൂടിയ യോഗത്തിലാണ്‌ സംഘടന ഈ തീരുമാനം എടുത്തത്‌. പ്രണയദിനം ആഘോഷിക്കുന്ന കമിതാക്കളെ ഉപദ്രവിക്കുകയോ പിന്തുടര്‍ന്ന്‌ പിടികൂടുകയോ ചെയ്യില്ലെന്ന സംസ്‌ഥാന നേതൃത്വത്തിന്റെ നിലപാടിന്‌ വിരുദ്ധമായാണ്‌ രാംഘഡ്‌ ജില്ലാ നേതൃത്വം ഈ തീരുമാനം എടുത്തിരിക്കുന്നത്‌.

കമിതാക്കളെ വിവാഹം കഴിപ്പിക്കാനുള്ള തീരുമാനം രാംഘഡ്‌ ജില്ലാ ഘടകത്തിന്റെ തീരുമാനമാണെന്ന് ബജ്‌റംഗ്‌ദളിന്റെ ജാര്‍ഖണ്ഡിലെ പ്രമുഖ നേതാവ്‌ മൃത്യുഞ്‌ജയ്‌ സിംഗ്‌ വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :