വൈ എസ് ആർ കോൺഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിക്ക് കുത്തേറ്റു

വ്യാഴം, 25 ഒക്‌ടോബര്‍ 2018 (14:54 IST)

നേതാവ് ജഗൻ മോഹൻ റെഡ്ഡിക്ക് കുത്തേറ്റു. സെൽഫിയെടുക്കണമെന്ന ആവശ്യവുമായി സമീപത്തെത്തിയ യുവാവ് ഉടൻ തന്നെ ആക്രമിക്കുകയായിരുന്നു. വിശാഖപട്ടണം എയർപോർട്ടിൽ വെച്ച് നടന്ന സംഭവത്തിൽ ജഗൻ മോഹൻ റെഡ്ഡിയുടെ ഇടത് കൈയിൽ കുത്തേറ്റു.
 
സെല്‍ഫിയെടുക്കാനായി സമീപത്തെത്തിയ ഇയാൾ 'അടുത്ത തെരഞ്ഞെടുപ്പില്‍ വൈ എസ് ആർ സി പി 160 സീറ്റില്‍ വിജയിക്കുമോ' ജഗന്‍മോഹന്‍ റെഡ്ഡിയോട് ചോദിച്ചിരുന്നു. സംഭവം നടന്ന ഉടന്‍ തന്നെ പ്രതിയെ പൊലീസ് പിടികൂടി. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
 
സുരക്ഷാ പരിശോധനയെ മറികടന്നുകൊണ്ടാണ് ഇയാൾ ആയുധവുമായി എയർപോർട്ടിലെത്തിയത്. മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകനാണ് ജഗ്മോഹന്‍ റെഡ്ഡി. നിലവില്‍ ആന്ധ്രാപ്രദേശ് നിയമസഭയില്‍ പ്രതിപക്ഷ നേതാവും കഡപ്പ നിയോജക മണ്ഡലം എംഎൽഎയുമാണ് അദ്ദേഹം.
 
'ഒരു നെയില്‍കട്ടര്‍പോലും കൈയില്‍ വെച്ച് വിമാനത്താവളത്തിനകത്ത് പ്രവേശിക്കാന്‍ കഴിയില്ലെന്നിരിക്കെ എങ്ങനെയാണ് ഇയാള്‍ ആയുധവുമായി ഇതിനകത്ത് കയറിയതെ'ന്ന് വൈ എസ് ആർ സി പി എം എൽ എ റോജ സെല്‍വമണി ചോദിച്ചു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ശബരിമലയെ ചൊല്ലി യുഡിഎഫില്‍ തമ്മിലടി; നേട്ടം ബിജെപി കൊണ്ടു പോയെന്ന് - ചെന്നിത്തലയും മുല്ലപ്പള്ളിയും നേര്‍ക്കുനേര്‍!

ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തില്‍ യുഡിഎഫിലും കല്ലുകടി. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി ...

news

കോടതിയിൽ നിന്നും ഇറങ്ങിയോടിയ പ്രതിയെ ജഡ്ജി ഓടിച്ചിട്ട് പിടിച്ചു; പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ചതിനുകൂടി കേസ്

വിധി പ്രസ്ഥാവിക്കെ കോടതിയിൽ നിന്നും ഇറങ്ങിയോടിയ പ്രതിയെ ജഡ്ജി ഓടിച്ചിട്ടു പിടിച്ചു. ...

Widgets Magazine