എടിഎമ്മില്‍ നിന്നും 200 രൂപയെടുക്കാന്‍ ചെന്ന ചെറുപ്പക്കാരന് ലഭിച്ചത് 24 ലക്ഷം!!

ഹൈദരാബാദ്| Last Modified തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (16:28 IST)
എടിഎല്‍ നിന്നും
200 രൂപയെടുക്കാന്‍ ചെന്ന ലത്തീഫ് അലി എന്ന ചെറുപ്പക്കാരന്‍ ലഭിച്ചത് 24 ലക്ഷം രൂപ.ഹൈദരാബാദിലെ സഞ്ജീവ് റെഡ്ഢി നഗറിലെ സ്റ്റേറ്റ് ബാങ്ക് ഹൈദരാബാദിന്റെ എടിഎം കൌണ്ടറിലാണ് സംഭവം നടന്നത്.

ലത്തീഫ് ഇട്ട് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കണ്ടത് നോട്ടുമഴയായിരുന്നു.
തുടര്‍ന്ന് ലത്തീഫ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തിയപ്പോഴാണ് ലഭിച്ചത് 24 ലക്ഷമായിരുന്നു എന്ന് മനസ്സിലായത്.

എടിഎം മെഷീനില്‍ പണം നിക്ഷേപിച്ച ഉദ്യോഗസ്ഥന്‍ കൃത്യമായി ലോക്ക് ചെയ്യാത്തതാണ് ഇത്രയും പണം ഒരുമിച്ച് പുറത്ത് വരാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നത്.എടിഎം കൗണ്ടറില്‍ സിസിടിവി ക്യാമറയും സെക്യൂരിറ്റി ഉദ്യോഗസ്ഥനും ഉണ്ടായിരുന്നില്ല.

ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയ ലത്തീഫ് തൊഴില്‍ രഹിതനാണ്.
തൊഴില്‍ രഹിതരായ ചെറുപ്പക്കാര്‍ക്ക് ഈ പണമുപയോഗിച്ച് എന്തുവേണമെങ്കിലും ചെയ്യാമായിരുന്നെന്നും അവര്‍ സത്യസന്ധതയുള്ളവരാണെന്നും പൊലീസ് പറഞ്ഞു. പൊലീസ് ലത്തീഫിനും സുഹൃത്തുക്കള്‍ക്കും
ക്യാഷ് അവാര്‍ഡ് നല്‍കി




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :