62 ലിറ്റര്‍ പാല്‍ ചുരത്തി പശു പുതിയ റിക്കോര്‍ഡിട്ടു

അമൃത്സര്‍| Last Modified തിങ്കള്‍, 12 ജനുവരി 2015 (18:49 IST)
62 കിലൊ പാല്‍ ചുരത്തി പശു റിക്കോര്‍ഡിട്ടു. പഞ്ചാബില്‍ നടന്ന ലൈവ്സ്റ്റോക്ക് ചാന്പ്യന്‍ഷിപ്പിലാണ് സംഭവം നടന്നത്. സദര്‍പുരയിലുള്ള സത്‌ലജ് ഡയറി ഫാം നടത്തുന്ന ദളിത് സിംഗിന്‍റെ പശുവാണ്, റെക്കോഡിട്ടത്. ഇത് എച്ച് എഫ് ഇനത്തില്‍ പെട്ട പശുവാണ് മുന്‍പുണ്ടായിരുന്ന 58.8 കിലൊ പാലിന്റെ റെക്കോര്‍ഡാണ് ദളിത് സിംഗിന്റെ പശു മറികടന്നത്.


പശു തന്‍റെ വീട്ടിലെ ഒരു അംഗത്തെ പോലെയാണെന്നും
പശു തങ്ങള്‍ക്ക് അഭിമാനവും ആയിരിക്കുകയാണെന്ന് ഉടമ ദളിത് സിംഗ് പറയുന്നത്.ചാമ്പ്യന്‍ഷിപ്പില്‍ വിവിധ വിഭാഗത്തില്‍ പെട്ട മൃഗങ്ങളുടെ പല മത്സരങ്ങളും നടത്തപ്പെട്ടു. ഇതില്‍ മുക്സര്‍ സ്വദേശിയായ ഗുര്‍മായി സിംഗിന്റെ ഷാഹിവാള്‍ പശുവും അമൃത്‌സറിലെ സവീന്ദര്‍ സിംഗിന്റെ ബീറ്റല്‍ ആടും ക്ഷീരോത്പാദനത്തില്‍ പുതിയ റെക്കോര്‍ഡുകളിട്ടു. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, യു.പി, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള മൃഗങ്ങളെ ഉള്‍ക്കൊള്ളിച്ചു മത്സരങ്ങളായിരുന്നു ചാമ്പ്യന്‍ഷിപ്പിലുണ്ടായിരുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :