‘ഞാന്‍ സന്യാസിയല്ല, കഴുതയാണ് ’: ആശാറാം ബാപ്പു

രാജസ്ഥാന്‍, ശനി, 16 സെപ്‌റ്റംബര്‍ 2017 (15:36 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

തന്നെ ആള്‍ദൈവമായി കാണേണ്ട പകരം കഴുതയായി കണ്ടാമതിയെന്ന് ആശാറാം ബാപ്പു. താന്‍ വ്യാജ സന്യാസിയാണെന്ന അഖില ഭാരതീയ അഖാര പരിഷത്തിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു ബാപ്പു. ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ ബാപ്പുവിനെ കോടതിയില്‍ കൊണ്ടു പോകും വഴി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞ വാക്കുകളാണിവ്.
 
ഗുര്‍മീത് അറസ്റ്റിലായതിന് പിന്നാലെ അഖില ഭാരതീയ അഖാര പരിഷത് ആശാറാം ബാപ്പു ഉള്‍പ്പടെയുള്ള ആള്‍ദൈവങ്ങള്‍ സ്വാമിമാരല്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഗുര്‍മീത് റാം റഹീമിന് പുറമേ ഹരിയാനയിലെ രാംപാല്‍, ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ ആശാറാം, അദ്ദേഹത്തിന്റെ മകന്‍ നാരായണന്‍ സായി, സ്വാമി നരേന്ദ്ര ഗിരി, രാധേ മാ, ഓം ബാബ, ശിവമൂര്‍ത്തി ദ്വിവേദി, ഓം നമ ശിവയ് ബാബ, ആചാര്യ കുഷ്മുനി, ബ്രഹസ്പതി ഗിരി, മല്‍ഖാന്‍ സിങ്, അസീമാനന്ദ് എന്നിവരാണ് എബിഎപി പുറത്തുവിട്ട വ്യാജ സന്യാസിമാരുടെ ലിസ്റ്റിലുള്‍പ്പെട്ടത്.
 
ലിസ്റ്റിന് പുറമേ ഈ സാന്യാസിമാരെ സൂക്ഷിക്കണമെന്നും സംഘടന ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  യാതൊരു പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത ഇത്തരം കപടവേഷധാരികളെ സാധാരണക്കാര്‍ സൂക്ഷിക്കണം. ഇവരുടെ ചെയ്തികള്‍ സന്യാസി സമൂഹത്തിനു തന്നെ അപമാനണെന്നും എബിഎപി പറഞ്ഞിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ബലാത്സംഗം മാത്രമല്ല രണ്ടു കൊലപാതക കേസും ഗുര്‍മീതിനുണ്ട് !

അറസ്റ്റിലായ ഗുര്‍മീതിനെതിരെ സ്ത്രീ പീഡനകേസുകള്‍ മാത്രമല്ല കൊലപതാക കേസുകളും. ഗുര്‍മീത് ...

news

വേങ്ങരയില്‍ അഡ്വ പി പി ബഷീര്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായേക്കും

വേങ്ങര ഉപതെരഞ്ഞെടുപ്പ് സിപിഎം സ്ഥാനാര്‍ത്ഥിയെ നാളെ തിരുവനന്തപുരത്തു പ്രഖ്യാപിക്കുമെന്നു ...

news

എന്നെ പ്രതിയാക്കാന്‍ ശ്രമിക്കുന്നു: കാവ്യാ മാധവന്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി കാവ്യാ ...

Widgets Magazine