യുപിഎ സര്‍ക്കാരിന്റെ ഭൂനിയമം രാജ്യസുരക്ഷയ്ക്ക് ഭീഷണിയായിരുന്നു: അരുണ്‍ ജയ്‌റ്റ്‌ലി

ന്യൂഡല്‍ഹി| vishnu| Last Updated: വെള്ളി, 27 ഫെബ്രുവരി 2015 (12:10 IST)
യുപിഎ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കല്‍ ബില്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായിരുന്നെന്ന് അരുണ്‍ ജയ്റ്റ്ലി കുറ്റപ്പെടുത്തി. രാജ്യത്ത് വരാന്‍ പോകുന്ന പ്രതിരോധ പദ്ധതികളെക്കുറിച്ച് പാക്കിസ്ഥാന് വിവരം ലഭിക്കുന്ന സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിര്‍ദീഷ്ട ഭൂനിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമായതിനെ തുടര്‍ന്നാണ് അരുണ്‍ ജെയ്റ്റ്ലി കോണ്‍ഗ്രസിനെതിരെ രംഗത്ത് വന്നത്.

ഭൂമി ഏറ്റെടുക്കുമ്പോള്‍ 70% ഗ്രാമീണരുടെ കൈയൊപ്പു വാങ്ങണം, സാമൂഹികാഘാത പഠനം നടത്തണം എന്നി വ്യവസ്ഥകള്‍ യുപിഎ കൊണ്ടുവന്ന നിയമത്തില്‍ ഉണ്ടായിരുന്നു. ഇത്തരത്തില്‍ പദ്ധതിയുടെ സുപ്രധാന വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടി വരും. ഈ വിവരങ്ങള്‍ പാക്കിസഥാനിലും എത്തിയേക്കും. ഇതിനാല്‍ തന്നെ യുപിഎയുടെ ഭൂനിയമം വികലമായ നിയമമായിരുന്നു. ഈ ബില്‍ തിരുത്തുകയാണ് നിലവിലെ സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നും ജയ്റ്റ്ലി പറഞ്ഞു.

അതേസമയം, ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ബില്ലിനെതിരെ സഖ്യകക്ഷിയായ ശിവസേന രംഗത്തെത്തി. അധികാരമുപയോഗിച്ചു കര്‍ഷകരുടെ അവകാശം തട്ടിയെടുക്കുന്ന സര്‍ക്കാരിന്റെ നീക്കങ്ങളോടു യോജിക്കാനാവില്ലെന്നും കര്‍ഷകരെ ഭൂമിയില്‍ നിന്നു തന്നെ ഇല്ലാതാക്കുന്നതിനായുള്ള ശ്രമമാണ് ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ബില്ലിലൂടെ കൊണ്ടു വരുന്നതെന്നും ശിവസേന കുറ്റപ്പെടുത്തി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :