ദാരിദ്ര നിര്‍മ്മാര്‍ജന പദ്ധതികള്‍ ഊര്‍ജിതമാക്കും: ജെയ്‌റ്റ്‌ലി

അരുണ്‍ ജെയ്‌റ്റ്‌ലി , ദാരിദ്ര നിര്‍മ്മാര്‍ജന പദ്ധതി , ജനങ്ങള്‍
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 6 ജൂലൈ 2015 (09:01 IST)
രാജ്യത്തെ ദാരിദ്യത്തെ നിര്‍മ്മാര്‍ജനം ചെയ്യാനാകുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി. എട്ടു മുതല്‍ 10 ശതമാനം വരെയുളള സാമ്പത്തിക വളര്‍ച്ചയോടൊപ്പം രാജ്യത്തെ രാജ്യത്തെ ദാരിദ്രം ഇല്ലാതാകും. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ സജീവമായി നടത്തിവരുകയാണെന്നും അദ്ദേഹം പാര്‍ലമെന്റില്‍ സംസാരിക്കവെ വ്യക്തമാക്കി.

ഇന്ത്യയില്‍ നഗരങ്ങളില്‍ ജീവിക്കുന്നവരില്‍ 35 ലക്ഷം കുടുംബങ്ങള്‍ക്ക് വരുമാനമാര്‍ഗമില്ലെന്നും ദാരിദ്രം രാജ്യത്ത് ഇപ്പോഴും പ്രധാനപ്രശ്നമായി തുടരുന്നുവെന്നും സോഷ്യോ എക്കണോമിക് ആന്‍ഡ് കാസ്റ് സെന്‍സസ് നടത്തിയ സര്‍വ്വെയില്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്യത്തെ ദാരിദ്യത്തെ നിര്‍മ്മാര്‍ജനം ചെയ്യാനാകുമെന്ന് ജെയ്‌റ്റ്‌ലി പ്രതീക്ഷ പുലര്‍ത്തിയത്.

രാജ്യത്തെ പട്ടിണിയും തൊഴിലില്ലായ്മയും നീക്കം ചെയ്യുക എന്നുളളതാണ് നരേന്ദ്ര മോഡി സര്‍ക്കാരിന്റെ പ്രഥമ ലക്ഷ്യമെന്നും ജെയ്‌റ്റ്‌ലി വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തെ ഒരു സര്‍വ്വെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഗ്രാമങ്ങളില്‍ കഴിയുന്ന സാധാരണക്കാര്‍ ഭൂരിഭാഗവും ദാരിദ്രത്തിലാണെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :