നോട്ട് അസാധുവാക്കല്‍: വിചിത്രമായ പ്രസ്‌താവനയുമായി ജെയ്‌റ്റ്‌ലി രംഗത്ത്

നോട്ട് വിഷയത്തിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു: ജെയ്‌റ്റ്‌ലി

 demonetisation , Arun Jaitley , Money , BJP , Narendra modi , congress , Rahul ghandhi , cash , നോട്ട് അസാധുവാക്കല്‍ , അരുണ്‍ ജെയ്‌റ്റ്ലി , കോണ്‍ഗ്രസ് , രാഹുല്‍ ദ്രാവിഡ് , കോണ്‍ഗ്രസ് , നരേന്ദ്ര മോദി
ന്യൂഡൽഹി| jibin| Last Modified ഞായര്‍, 8 ജനുവരി 2017 (14:35 IST)
നോട്ട് അസാധുവാക്കല്‍ നടപടിയില്‍ ദുരിതം തുടരുന്നതിനിടെ വ്യത്യസ്ഥ വിചിത്രമായ പ്രസ്‌താവനയുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി ഫേസ്‌ബുക്കില്‍.

നോട്ട് വിഷയത്തിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു. സാമ്പത്തിക മേഖലയില്‍ പുത്തനുണര്‍വു കൈവന്നു. നൂതന സാങ്കേതികവിദ്യയെയും പരിഷ്കരണങ്ങളെയും തള്ളിപ്പറയുന്ന കോണ്‍ഗ്രസിന്‍റെ നിലപാട് ദുരന്തമാണെന്നും ജെയ്‌റ്റ്‌ലി വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്‍റെ ഭാവിയെപ്പറ്റി ചിന്തുക്കുമ്പോള്‍ എങ്ങനെ പാര്‍ലമെന്‍റ് തടസപ്പെടുത്താം എന്നതിനെക്കുറിച്ചാണു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുല്‍ ഗാന്ധി ചിന്തിക്കുന്നത്. കള്ളപ്പണത്തിനെതിരായിട്ടാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.

1000, 500 നോട്ടുകളുടെ പിൻവലിക്കലും സുരക്ഷയേറിയ പുതിയ നോട്ടുകൾ കൊണ്ടുവന്നതും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കു ഗുണകരമാകുമെന്നും ജെയ്‌റ്റ്‌ലി
കൂട്ടിച്ചേർത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :