ഡല്‍ഹി കൂട്ടബലാത്സംഗം: വിവാദ പരാ‍മര്‍ശത്തില്‍ ജയ്റ്റ്‌ലിക്ക് ഖേദം

ന്യൂഡല്‍ഹി| Last Modified വെള്ളി, 22 ഓഗസ്റ്റ് 2014 (15:54 IST)
ഡല്‍ഹി കൂട്ടബലാത്സംഗം ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായെന്ന പരാമര്‍ശത്തില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഖേദം പ്രകടിപ്പിച്ചു. പരാമര്‍ശത്തിനെതിരേ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രതികരണം. മന്ത്രിയുടെ നിരുത്തരവാദപരമായ വാക്കുകള്‍ ഏറെ ദുഃഖിപ്പിച്ചുവെന്ന് ഡല്‍ഹി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

ഡല്‍ഹി കൂട്ടബലാത്സംഗം പോലുളള ചെറിയ സംഭവങ്ങള്‍ ടൂറിസം രംഗത്ത് കനത്ത നഷ്ടമുണ്ടാക്കുന്നുവെന്നായിരുന്നു ധനമന്ത്രി അരുണ്‍ ജയ്റ്റലിയുടെ വിവാദ പരമാര്‍ശം. നികുതിയിളവും സ്ത്രീ സുരക്ഷയുമാണ് വിനോദസഞ്ചാരമേഖലയുടെ വികസനത്തിന് പ്രധാനഘടകങ്ങള്‍ എന്നും സംസ്ഥാന ടൂറിസം മന്ത്രിമാരുടെ യോഗത്തില്‍ ജയ്റ്റലി പറഞ്ഞിരുന്നു. ജയ്റ്റലി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുളളവരുടെ ആവശ്യത്തിന് പിന്നാലെ ദേശീയ വനിത കമ്മീഷനും പരമാര്‍ശത്തെ അപലപിച്ച് രംഗത്ത് എത്തി.

അതേസമയം വിവാദവാക്കുകള്‍ നീക്കം ചെയ്തായിരുന്നു കേന്ദ്ര വാര്‍ത്ത വിതരണമന്ത്രാലയം ജയ്റ്റലിയുടെ പ്രസംഗം പ്രസിദ്ധികരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :