കള്ളപ്പണം വെളിപ്പെടുത്താത്തവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് അരുണ്‍ ജയ്‌റ്റ്‌ലി

ന്യൂഡല്‍ഹി| JOYS JOY| Last Modified തിങ്കള്‍, 5 ഒക്‌ടോബര്‍ 2015 (08:02 IST)
വിദേശരാജ്യങ്ങളില്‍ കള്ളപ്പണമുള്ളവര്‍ അത് സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകള്‍ നടത്തണമെന്ന് ധനകാര്യമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി. വെളിപ്പെടുത്താത്തവര്‍ക്ക് മാപ്പില്ലെന്നും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജയ്‌റ്റ്‌ലി വ്യക്തമാക്കി.

കള്ളപ്പണം വെളിപ്പെടുത്താന്‍ സെപ്തംബര്‍ 30 വരെ ഒറ്റത്തവണ സമയം നല്‍കിയിരുന്നു. ഈ സമയത്തിനുള്ളില്‍ 3770 കോടി രൂപയുടെ അനധികൃതസമ്പാദ്യം സംബന്ധിച്ച വിവരങ്ങള്‍ മാത്രമാണ് സര്‍ക്കാരിന് ലഭിച്ചത്. കള്ളപ്പണം മറച്ചുവെച്ചവരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വിദേശസര്‍ക്കാരുകള്‍ ഇന്ത്യക്ക് കൈമാറും.

കള്ളപ്പണം വെളിപ്പെടുത്താത്തവര്‍ക്ക് എതിരെ കള്ളപ്പണം തടയല്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും നടപടി സ്വീകരിക്കുകയെന്ന് ധനമന്ത്രി പറഞ്ഞു. 90 ദിവസത്തെ സമയപരിധിക്കുള്ളില്‍ 638 പേരാണ് 3770 കോടിരൂപയുടെ കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാരിന് സ്വമേധയാ നല്‍കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :