'ഇതെന്താ പിസ്സ ഡെലിവറിയോ?, മൂന്ന് ദിവസം കൊണ്ട് മൂന്ന് ബില്ലുകൾ'; കേന്ദ്രസർക്കാരിനെതിരെ തൃണമൂൽ എംപി

ട്വിറ്ററിലൂടെയാണ് ഡെറിക് ഒബ്രിയാന്‍ സര്‍ക്കാരിനെതിരേ പരിഹാസവുമായി രംഗത്തെത്തിയത്.

Last Modified വ്യാഴം, 1 ഓഗസ്റ്റ് 2019 (09:47 IST)
സൂക്ഷമപരിശോധനയും ചര്‍ച്ചകളും നടത്താതെ സര്‍ക്കാര്‍ രാജ്യസഭയില്‍ തിരക്കിട്ടു ബില്ലുകള്‍ പാസാക്കുന്നതിനെതിരെ തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാന്‍. ട്വിറ്ററിലൂടെയാണ് ഡെറിക് ഒബ്രിയാന്‍ സര്‍ക്കാരിനെതിരേ പരിഹാസവുമായി രംഗത്തെത്തിയത്. കാര്യങ്ങള്‍ എങ്ങനെയാണ് അട്ടിമറിക്കപ്പെടുന്നതെന്നു ഈ ചാര്‍ട്ട് കാണിച്ചു തരും. ഇവിടെ നിയമം പാസാക്കുകയാണോ, അതോ ഡെലിവറി ചെയ്യുകയാണോ- ഡെറിക് ഒബ്രിയാന്‍ ട്വീറ്റ് ചെയ്തു.

ബിജെപി സര്‍ക്കാരിന്റെ കാലത്തും മുന്‍ സര്‍ക്കാരുകളുടെ കാലത്തും സൂക്ഷമപരിശോധനയും ചര്‍ച്ചകളും നടത്തി പാസ്സാക്കിയ ബില്ലുകളുടെ ശതമാനക്കണക്കുകളുള്ള ചിത്രത്തോടൊപ്പമാണ് ഡെറിക് ഒബ്രിയാന്റെ ട്വീറ്റ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :