സ്വവര്‍ഗാനുരാഗിയായിരിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക്

വാഷിങ്ടണ്‍| Last Modified വെള്ളി, 31 ഒക്‌ടോബര്‍ 2014 (09:04 IST)
സ്വവര്‍ഗാനുരാഗിയായിരിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് ആപ്പിള്‍ കമ്പനിയുടെ സിഇഒ ടിം കുക്ക്. ഇതാദ്യമായാണ് താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് ടിം കുക്ക് പരസ്യമായി വെളിപ്പെടുത്തുന്നത്. ദൈവം തനിക്ക് തന്ന ഏറ്റവും വലിയ സൗഭാഗ്യമാണിതെന്നും 'ബിസിനസ്‌വീക്ക്' ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ കുക്ക് വ്യക്തമാക്കുന്നു. 2003 മുതല്‍ പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗലൈംഗികത അമേരിക്കയില്‍ നിയമവിധേയമായതിനാല്‍ വെളിപ്പെടുത്തല്‍ അവിടുത്തെ സമൂഹത്തെ അമ്പരിപ്പിച്ചിട്ടില്ല.

താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് ആപ്പിളിലെ മിക്ക സഹപ്രവര്‍ത്തകര്‍ക്കും അറിയാമെന്നും എന്നാല്‍ തന്നെ അവര്‍ വേറിട്ട് കാണാറുള്ളതായി തോന്നിയിട്ടില്ലെന്നും 53-കാരനായ കുക്ക് പറയുന്നു. സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ആളാണെന്ന് സ്വയം വിശ്വസിക്കുന്നില്ല. എന്നാല്‍ അവരുടെ ത്യാഗം കൊണ്ട് തനിക്കുണ്ടായ നേട്ടങ്ങളെക്കുറിച്ച് ബോധവാനാണെന്നും കുക്ക് സൂചിപ്പിച്ചു. സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്താന്‍ ഭയപ്പെടുന്നവരെല്ലാം തനിക്ക്‌ പിന്തുണ നല്‍കി രംഗത്ത്‌ വരണമെന്നും ടിം ലേഖനത്തിലൂടെ ആവശ്യപ്പെടുന്നുണ്ട്.

ആഗോള അമേരിക്കന്‍ കമ്പനികളുമായി ബന്ധപ്പെട്ട്‌ സ്വവര്‍ഗ്ഗരതിക്കാരനാണെന്ന്‌ വെളിപ്പെടുന്ന മൂന്നമത്തെ സിഇഒ യാണ്‌ ടിം. നേരത്തേ സിവണ്‍ ഫിനാന്‍ഷ്യല്‍സിന്റെ ട്രവര്‍ ബര്‍ഗസും ഐജിഐ ലബോറട്ടറി ഇന്‍കോര്‍പ്പറേറ്റ്‌സിന്റെ ജേസണ്‍ ഗ്രെന്‍ഫെലും സ്വവര്‍ഗ്ഗരതിക്കാരാണെന്ന്‌ വ്യക്‌തമാക്കിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :