അബ്ദുല്‍ കലാമിന്റെ സ്വത്തു വിവരങ്ങള്‍ പുറത്തുവിട്ടു

രാമേശ്വരം| Last Modified ശനി, 1 ഓഗസ്റ്റ് 2015 (14:38 IST)
അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ എ പി ജെ അബ്ദുല്‍ കലാമിന്റെ സ്വത്തു വിവരങ്ങള്‍ കുടംബം പുറത്തുവിട്ടു. പിതാവ് ബാക്കിവച്ച ഒരു വീടും അതിനോടു ചേർന്ന കുറച്ചു സ്ഥലവും മാത്രമാണ് കലാമിന്റെ പേരിൽ അവശേഷിക്കുന്നതെന്നും. പിതാവില്‍ നിന്ന് ലഭിച്ച
കുടുംബസ്വത്തുക്കൾ പലതും അദ്ദേഹം വില്‍ക്കുകയാണുണ്ടായതെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

എ.പി.ജെ. അബ്ദുൽ കലാം മൂത്ത സഹോദരനെ തന്റെ പേരിലുള്ള കുറച്ചു സ്ഥലം ഏൽപ്പിച്ചിരുന്നുവെങ്കിലും അദ്ദേഹം വിൽപത്രം തയാറാക്കിയിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നു. കലാമിന് വിൽപത്രം ഉള്ളതായി അറിവില്ലെന്നാണ് സഹോദരപുത്രൻ ജൈനുലാബ്ദീൻ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :