കറുത്ത ബാഡ്‌ജ് ധരിച്ച് കലാമിന് ഗൂഗിളിന്റെ ആദരം

ചെന്നൈ| JOYS JOY| Last Updated: വ്യാഴം, 30 ജൂലൈ 2015 (13:02 IST)
അന്തരിച്ച മുന്‍
രാഷ്‌ട്രപതി എ പി ജെ അബ്‌ദുള്‍ കലാമിന് ഗൂഗിളിന്റെ ആദരം. ഹോം പേജില്‍ കറുത്ത ബാഡ്‌ജ് ധരിച്ചാണ് ഗൂഗിള്‍ ആദരം അറിയിച്ചത്. ബാഡ്‌ജില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ‘ഇന്‍ മെമ്മറി ഓഫ് ഡോ എ പി ജെ അബ്‌ദുള്‍ കലാം’ എന്ന് കാണാവുന്നതാണ്.

തിങ്കളാഴ്ച ഷില്ലോങ്ങില്‍ മരിച്ച അബ്‌ദുള്‍ കലാമിന്റെ മൃതദേഹം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ രാമേശ്വരത്ത് ഖബറടക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ള പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ രാമേശ്വരത്ത് എത്തിയിരുന്നു.

പരിപൂര്‍ണ സേനാബഹുമതികളോടെയാണ് രാജ്യത്തിന്റെ മുന്‍ സര്‍വ്വസൈന്യാധിപന് രാജ്യം നല്കിയത്. കര, നാവിക, വ്യോമ സേനകള്‍ ബഹുമതി അര്‍പ്പിച്ചു.
വ്യാഴാഴ്ച രാവിലെ വീടിനു സമീപമുള്ള മുഹിദീന്‍ ആണ്ടവര്‍ മുസ്‌ലിം പള്ളിയില്‍ മൃതദേഹം എത്തിച്ച് മതപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് മൃതദേഹം വിലാപയാത്രയായി ഖബറടക്കുന്നതിനായി എത്തിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :