സിങ്കത്തിന് പിറന്നാൾ ആശംസ അറിയിച്ച് അനുഷ്ക

തമിഴകത്തിന്‍റെ ‘സൂര്യ’ തേജസിന് ഇന്നു പിറന്നാള്‍

aparna shaji| Last Modified ശനി, 23 ജൂലൈ 2016 (11:48 IST)
തമിഴകത്തെ തേജസായ സൂര്യ ശിവകുമാറിന് ഇന്ന് പിറന്നാൾ. സൂര്യക്ക് പിറന്നാൾ ആശംസകൾ നേർന്ന് അനുഷ്ക ഷെട്ടി. നമ്മുടെ സിങ്കത്തിന് പിറന്നാൾ ദിനം ആശസിക്കുന്നുവെന്നായിരുന്നു അനുഷ്ക ഫേസ്ബുക്കിൽ കുറിച്ചത്.

മണിരത്നം നിർമിച്ച് വസന്ത് സംവിധാനം ചെയ്ത നേർക്കുനേർ എന്ന ചിത്രത്തിലൂടെയാണ് സൂര്യ അഭിനയരംഗത്തേക്ക് കാലെടുത്തു വെച്ചത്. ഇളയദളപതി വിജയ്ക്കൊപ്പമായിരുന്നു അരങ്ങേറ്റം. ബാല സംവിധാം ചെയ്ത നന്ദയാണ് സൂര്യയുടെ കരിയറിൽ വഴിത്തിരിവുണ്ടാക്കുന്നത്. പിന്നെ തിരഞ്ഞെടുത്ത സിനിമകൾ സൂര്യയുടെ വിജയമായിരുന്നു.

ഇതിനു ശേഷം സൂര്യ തന്റെ ചലച്ചിത്ര നിർമ്മാണ കമ്പനി തുടങ്ങി. സ്റ്റുഡിയോ ഗ്രീൻ എന്ന കമ്പനി ചെന്നൈയിൽ ചലച്ചിത്ര വിതരണവും നടത്തുന്നു. ഓരോ സിനിമയും തികഞ്ഞ ആത്മാർത്ഥതയോടെ ചെയ്യുന്ന അപൂർവ്വം താരങ്ങ‌ളിൽ ഒരാളാണ് സൂര്യ. സൂര്യ തന്റേതായ ഒരു ശൈലി ഉണ്ടാക്കിയെടുക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :