ന്യൂഡല്‍ഹി|
VISHNU N L|
Last Updated:
ബുധന്‍, 4 നവംബര്‍ 2015 (19:27 IST)
കലാകാരന്മാരും സാഹിത്യ പ്രവര്‍ത്തകരും ദേശീയ അവാര്‍ഡ് തിരികെ നല്‍കുന്നതിനെതിരെ ബോളീവുഡ് നടനായ അനുപം ഖേര്‍. രാജ്യത്തെ ജനാധിപത്യത്തിന് ഒരു ഭീഷണിയുമില്ലെന്നും നരേന്ദ്ര മോഡി സര്‍ക്കാറിനോട് അസഹിഷ്ണുതയുള്ള ചില നിക്ഷിപ്ത താല്‍പ്പര്യക്കാരാണ് പ്രതിഷേധം നടത്തുന്നതെന്നും അനുപം ഖേര്‍ പറഞ്ഞു.
ഇക്കാര്യം വ്യക്തമാക്കി ബോളിഡുവിലെ നിരവധി പ്രമുഖര്‍ക്കൊപ്പം ശനിയാഴ്ച രാഷ്ട്രപതിയെ സന്ദര്‍ശിക്കുമെന്ന് ഖേര്‍ അറിയിച്ചു. ഇതൊരു കാമ്പെയിനായി വളര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു. രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച നടത്തുകയും ചെയ്യും.
അനുപം ഖേറിനു പുറമെ, മധുര് ഭണ്ഡാര്‍ക്കര്‍, അശോക് പണ്ഡിറ്റ് തുടങ്ങിയവരും മാര്‍ച്ചിനു നേതൃത്വം നല്‍കും. ബോളീവുഡ് നടനായ അനുപം ഖേര്‍ ബിജെപി സഹയാത്രികനാണ്.