ആശ്രമത്തിലെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ആള്‍ദൈവത്തിനെതിരെ കേസ്

ചണ്ഡീഗഡ്, വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (12:29 IST)

പീഡനക്കേസില്‍ ഗുര്‍മീത് ജയിലിലായ സംഭവത്തിന് പിന്നാലെ ആള്‍ദൈവങ്ങളില്‍ പലരുടേയും മുഖംമൂടി അഴിഞ്ഞുവീഴുകയാണ്. തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് ചത്തീസ്ഗഡിലെ ബിലാസ്പൂരിലെ ആള്‍ദൈവമായ കൗശലേന്ദ്ര പ്രപനാചാര്യ പലാഹരി മഹാരാജിനെതിരെ പരാതിയുമായി യുവതി രംഗത്തെത്തിയിരിക്കുകയാണ്.
 
ആഗസ്റ്റ് 7 ന് രാജസ്ഥാനിലെ അല്‍വാറിലുള്ള ആശ്രമത്തില്‍വെച്ച് 70 കാരനായ സന്യാസി തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് 21 കാരിയായ യുവതി പരാതി. പരാതി നല്‍കിയതിന് പിന്നാലെ സ്വാമിയെ ചോദ്യം ചെയ്യാനായിവിളിപ്പിച്ചെങ്കിലും അസുഖത്തെ തുടര്‍ന്ന് അല്‍വാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹമെന്നാണ് അറിയിച്ചത്. ഡോക്ടര്‍മാരുടെ അനുമതിയോടെ ചോദ്യം ചെയ്യല്‍ ആരംഭിക്കുമെന്നും പൊലീസ് പറഞ്ഞു.
 
കുട്ടിയുടെ വീട്ടുകാര്‍ ബാബയുടെ വിശ്വാസികളായിരുന്നു. വീട്ടുകാരുടെ നിര്‍ബന്ധപ്രകാരമാണ് കുട്ടി സ്വാമിയെ കാണാന്‍ ആശ്രമത്തിലെത്തിയത്. എന്നാല്‍ ആശ്രമത്തില്‍വെച്ച് തനിക്കുണ്ടായ അനുഭവം വീട്ടുകാരോട് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കുടുംബം പരാതി നല്‍കിയതെന്ന് ബിലാസ്പൂര്‍ ഡിഎസ്പി അര്‍ച്ചന പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മലബാര്‍ സിമന്റ്‌സ് അഴിമതി; വി എം രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് വിവാദ വ്യവസായി വി എം രാധാകൃഷ്ണന്റെ ...

news

‘പൊതുസ്ഥലത്ത് കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നവരെ ജയിലിലടക്കണം’: സാക്ഷി മഹാരാജ്

വിവാദ പ്രസ്താവനയുമായി വീണ്ടും സാക്ഷി മഹാരാജ്. പൊതുസ്ഥലത്തു വെച്ച് കെട്ടിപ്പിടിക്കുകയും ...

news

എന്നും എപ്പോഴും അവള്‍ക്കൊപ്പം, ഗുര്‍മീതും ദിലീപും തമ്മില്‍ എന്ത് വ്യത്യാസം? ; കരിവെള്ളൂര്‍ മുരളി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നാലു തവണയും കോടതി ജാമ്യം നിഷേധിക്കപ്പെട്ട നടന്‍ ...

news

ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ഓഫീസിനു നേരെ ആക്രമണം; പ്രതികരണങ്ങളുമായി നേതാക്കള്‍

ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ഓഫീസിനു നേരെ അജ്ഞാതരുടെ ആക്രമണം. ഓഫീസിനു പുറത്ത് ...

Widgets Magazine