കുർണൂലിൽ കരിങ്കൽ ക്വാറിയിൽ സ്ഫോടക വസ്‌തുക്കൾ പൊട്ടിത്തെറിച്ചു; 12 മരണം, നിരവധി പേർക്ക് പരിക്ക്

കുർണൂലിൽ കരിങ്കൽ ക്വാറിയിൽ സ്ഫോടക വസ്‌തുക്കൾ പൊട്ടിത്തെറിച്ചു; 12 മരണം, നിരവധി പേർക്ക് പരിക്ക്

ആന്ധ്ര| Rijisha M.| Last Modified ശനി, 4 ഓഗസ്റ്റ് 2018 (07:49 IST)
ആന്ധ്ര പ്രദേശിലെ കുർണൂലിൽ കരിങ്കൽ ക്വാറിയിലുണ്ടായ സ്ഫോടനത്തിൽ 12 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കും. ഹാഥി ബെൽഗാളിലെ ക്വാറിയിൽ രാത്രി എട്ടരയോടെയായിരുന്നു അപകടം. ക്വാറിയിൽ പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്.

ക്വാറിയിലുണ്ടായ തീപ്പൊരി മറ്റു സ്ഫോടന വസ്തുക്കളിലേക്കു പടർന്നാണു തീപിടിത്തമുണ്ടായത്. സ്വകാര്യ ഉടമസ്ഥതയിലുള്ള ക്വാറിയിലാണു സംഭവം. വൻ സ്ഫോടനമാണുണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

ക്വാറിയിലുണ്ടായ തീപ്പൊരി മറ്റു സ്ഫോടന വസ്തുക്കളിലേക്കു പടർന്നാണു തീപിടിത്തമുണ്ടായത്. മൂന്നു ട്രാക്ടറുകളും ഒരു ട്രക്കും മറ്റൊരു ഷെഡും പൂർണമായി കത്തി നശിച്ചു. പാറയ്ക്കടിയിൽപ്പെട്ടാണു മരണത്തിലേറെയും. രാത്രി പന്ത്രണ്ടര വരെ 11 മൃതദേഹങ്ങൾ കണ്ടെടുത്തു. കൂടുതൽ പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോർട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :