ഇഷ അംബാനി വിവാഹിതയാകുന്നു

ഇഷയ്ക്കും ആനന്ദിനും ഇനി സന്തോഷത്തിന്റെ നാളുകൾ

അപർണ| Last Updated: തിങ്കള്‍, 7 മെയ് 2018 (14:26 IST)
റിലയൻസ് കമ്പനിയുടെ ചെയർമാൻ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി വിവാഹിതയാകുന്നു. പിരാമല വ്യവസായ ഗ്രൂപ്പിന്റെ തലവൻ അജയ് പിരാമൽ - സ്വാതി ദമ്പതികളുടെ മകൻ ആനന്ദ് പിരാമൽ ആണ് വരൻ. ഈ വർഷം ഡിസംബറിൽ ഇരുവരുടെയും വിവാഹം നടത്താനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്.

മുകേഷ് അമബാനിയും അജയ് പിരാമലും വർഷങ്ങളായി നല്ല സുഹ്രത്തുക്കളാണ്. ഇരുവരുടേയും കുടുംബവും നല്ല അടുപ്പത്തിലാണ്. ഈ അടുപ്പം ചെറുപ്പം മുതൽ തന്നെ ആനന്ദും ഇഷയും തമ്മിലുണ്ടായിരുന്നു. പരസ്പരം എല്ലാ കാര്യങ്ങളും പങ്കുവെയ്ക്കുന്ന നല്ല സുഹ്രത്തുക്കൾ ആയിരുന്നു ഇരുവരും.

ഹാബലേശ്വറിലെ ക്ഷേത്രത്തില്‍ വച്ച് ആനന്ദ് ഇഷയോട് വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടിയ ആനന്ദ് പിരാമല്‍ റിയാലിറ്റി, പിരാമല്‍ സ്വസ്ഥ്യ എന്നീ സ്റ്റാര്‍ട്ടപ് സംരംഭങ്ങളുടെ സ്ഥാപകനാണ്.

സൈക്കോളജിയിൽ ബാച്ച്‌ലർ ഡിഗ്രി നേടിയ ഇഷ ഇപ്പോള്‍ സ്റ്റാന്‍ഫോര്‍ഡ് സ്‌കൂള്‍ ഓഫ് ബിസിനസില്‍ എംബിഎ വിദ്യാര്‍ഥിനിയാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :