ഞാന്‍ രാജിവയ്ക്കില്ല: അനന്ദ് ഗീഥെ

ന്യൂഡല്‍ഹി| VISHNU.NL| Last Modified ബുധന്‍, 1 ഒക്‌ടോബര്‍ 2014 (15:54 IST)
-ബിജെപി തര്‍ക്കത്തില്‍ പുതിയ വഴിത്തിരിവ്. ബിജെപിയുമായുള്ള സേനയുടെ സമീപനത്തില്‍ മാറ്റം വരുന്നു എന്ന സൂചനകള്‍ നല്‍കിക്കൊണ്ട് സേനയുടെ ആക കേന്ദ്ര മന്ത്രിയായ അനന്ദ് ഗീഥെ താന്‍ രാജിവയ്ക്കില്ലെന്ന് അറിയിച്ചു. നേരത്തെ എം‌എന്‍‌‌എസ് തലവന്‍ രാജ് താക്കറേയുടെ വിമര്‍ശനത്തേ തുടര്‍ന്ന് ഇദ്ദേഹം രാജിവയ്ക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

എന്നാല്‍ മോഡി വരുന്നതുവരെ കാക്കുമെന്ന് പിന്നീട് സേനാ തലവന്‍ ഉദ്ധവ് വ്യകതമാക്കിയതൊടെ ഇരുവരും തമ്മിലുള്ള മഞ്ഞി ഉരുകുന്നതായി വെളിപ്പെട്ടിരുന്നു. കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചതില്‍ ശിവസേനയ്ക്ക് പ്രത്യേക പങ്കുണ്ട്. മഹാരാഷ്ട്രയില്‍ നിന്ന് 42 എം.പിമാരാണ് തിരഞ്ഞെടുക്കപ്പെട്ടത്. അതില്‍ ശിവസേനയ്ക്കും പങ്കുണ്ട്. അതിനാല്‍ തന്നെ രാജിയുടെ പ്രശ്നവും ഉദിക്കുന്നില്ല. ഇത് സംബന്ധിച്ച് ശിവസേന തലവന്‍ ഉദ്ധവ് താക്കറെയോട് സംസാരിച്ചിരുന്നു. ശിവസേന എന്‍.ഡി.എയുടെ ഭാഗമായി തുടരുമെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത് - ഗീഥെ വ്യക്തമാക്കി.

തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയുമായി മഹാരാഷ്ട്രയില്‍ സഖ്യമുണ്ടാക്കുമോയെന്ന ചോദ്യത്തിന് ഭാവിയെ കുറിച്ച് ഇപ്പോള്‍ സംസാരിക്കുന്നത് ഉചിതമല്ലെന്നായിരുന്നു മറുപടി. എന്നാല്‍ രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :