നരേന്ദ്ര മോദിയുടെ നയങ്ങൾ ചാണക്യന്റെ നയങ്ങൾക്ക് സമം: അമിത് ഷാ

നരേന്ദ്ര മോദിയുടെ നയങ്ങൾ ചാണക്യന്റെ നയങ്ങൾക്ക് സമം: അമിത് ഷാ

പുണെ| Rijisha M.| Last Modified തിങ്കള്‍, 9 ജൂലൈ 2018 (09:46 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങൾ ചാണക്യന്റെ നയങ്ങൾക്ക് സമമാണെന്ന് അമിത് ഷാ.
2,300 വർഷങ്ങൾക്കുമുമ്പേ കുടുംബാധിപത്യ രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞിരുന്നു. അദ്ദേഹത്തിന്റെ തത്ത്വചിന്തകൾ ഇന്നത്തെ കാലത്തും പ്രസക്തമാണെന്നും ‘ആര്യ ചാണക്യന്റെ ജീവിതവും പ്രവർത്തനങ്ങളും ഇന്നത്തെ കാഴ്ചപ്പാടിൽ’ എന്ന പരിപാടിയിൽ അമിത് ഷാ പറഞ്ഞു.

ആർഎസ്എസ് അനുകൂല സംഘടനയായ റംഭൗ മ്ഹാൽഗി പ്രബോധിനി (ആർഎംപി) ആണ് പരിപാടി സംഘടിപ്പിച്ചത്. ഒരു ഭരണാധികാരി തന്റെ രാജ്യത്തെ അവസാനത്തെയാളെയും വികസനമെന്ന പ്രക്രിയയിൽ ഉൾപ്പെടുത്താനാണ് ലക്ഷ്യമിടേണ്ടതെന്ന് ചാണക്യൻ ഉദ്ബോധിപ്പിക്കുന്നു.

പ്രധാനമന്ത്രിയുടെ മുദ്രാവാക്യമായ ‘സബ് കാ സാത് സബ് കാ വികാസ്’ എന്നത് ചാണക്യന്റെ ഈ നയത്തോട് സമാനമാണെന്നും ഇന്നത്തെ വിദ്യാഭ്യാസ കരിക്കുലത്തിൽ ചാണക്യന്റെ പ്രവർത്തികൾക്ക് ആവശ്യമായ പ്രാധാന്യം നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :