തിരഞ്ഞെടുപ്പിന് മുൻപ് തന്നെ രാമക്ഷേത്ര നിർമ്മാണം ആരംഭിക്കുമെന്ന് അമിത് ഷാ

Sumeesh| Last Modified ശനി, 14 ജൂലൈ 2018 (14:47 IST)
ഹൈദെരബാദ്: 2019ൽ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് തന്നെ അയോധ്യയിൽ രാമക്ഷേത്ര നിർമ്മാനം ആരംഭിക്കുമെന്ന് ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ. ക്ഷേത്ര നിർമ്മാണത്തിനുള്ള മുന്നൊരുക്കങ്ങൾ സ്വീകരിച്ച് വരികയാണെന്നും അമിത ഷാ വ്യക്തമാക്കി.

ഹൊദെരാബാദിൽ പാർട്ടി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അമിത് ഷാ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനാണ് അമിത് ഷാ ഹൈദെരാബാദിലെത്തിയത്.

സംസ്ഥാനത്ത് അധികാരത്തിലെത്താൻ ആവശ്യമായ ഒരുക്കങ്ങൾ നടത്താൻ അമിത് ഷാ പ്രവർത്തകരോട് ആഹ്വാനം ചെയ്തു. തിരഞ്ഞെടുപ്പ് നേരത്തെയാകുമെന്ന അഭ്യൂഹങ്ങൾ ശരിയല്ലെന്നും അമിത് ഷാ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :