‘ഭാഗികമായി മോട്ടോർ ബൈക്ക്, ഭാഗികമായി യുദ്ധവീരൻ’ : ബജാജ് 'വി' ബൈക്ക് ആമീർ ഖാന്‍ സ്വന്തമാക്കി!

രാജ്യത്തെ ആദ്യത്തെ വിമാനവാഹിനി കപ്പല്‍ ഐ എന്‍ എസ് വിക്രാന്തിന്റെ ലോഹകഷ്ണങ്ങള്‍ കൊണ്ടുണ്ടാക്കിയ ബജാജ് വി ബൈക്ക് സ്വന്തമാക്കി ബോളിവുഡ് താരം ആമീർ ഖാൻ

ആമീർ ഖാന്‍, ബോളിവുഡ്, ഐ എന്‍ എസ് വിക്രാന്ത്, ബജാജ് amir khan, bollywood, INS vcrantha, bajaj
സജിത്ത്| Last Updated: ബുധന്‍, 4 മെയ് 2016 (15:38 IST)
രാജ്യത്തെ ആദ്യത്തെ വിമാനവാഹിനി കപ്പല്‍ ഐ എന്‍ എസ് വിക്രാന്തിന്റെ ലോഹകഷ്ണങ്ങള്‍ കൊണ്ടുണ്ടാക്കിയ ബജാജ് വി ബൈക്ക് സ്വന്തമാക്കി ബോളിവുഡ് താരം ആമീർ ഖാൻ. 1971ല്‍ ഇന്ത്യ-പാക് യുദ്ധത്തില്‍ പ്രധാന പങ്ക് വഹിച്ച ഐ എന്‍ എസ് വിക്രാന്തിന്റെ ചരിത്രമറിഞ്ഞതാണ് മോട്ടോര്‍ സൈക്കിള്‍ വാങ്ങാന്‍ പ്രചോദനമായതെന്ന് ആമീര്‍ പറഞ്ഞു.

ഐ എന്‍ എസിന്റെ ലോഹാവരണമാണ് ബജാജ് വിയെന്ന 150സിസി ബൈക്കിനെ മനോഹരമാക്കുന്നത്. ഈ ബൈക്ക് കഴിഞ്ഞ ഫെബ്രുവരിയിലാണ് പുറത്തിറങ്ങിയത്.
കറുപ്പും ചുവപ്പും നിറത്തിലുള്ള മോട്ടോര്‍ സൈക്കിളിന്റെ
പുറകിലെ സീറ്റിന് ലോഹാവരണം ഘടിപ്പിച്ചിട്ടുണ്ട്. അതില്‍ ഛോട്ടേലാല്‍ എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു. ബജാജിന്റെ മാനേജിങ് ‍ഡയറക്റ്റർ രാജീവ് ബജാജാണ് താരത്തിന് ബൈക്ക് കൈമാറിയത്. ബൈക്കിന്റെ ഇന്ധന ടാങ്കിന്റെ നിർമാണത്തിലാണു ബജാജ് ഓട്ടോ കപ്പലിൽ നിന്നു ലഭിച്ച ഉരുക്ക് ഉപയോഗിച്ചിരിക്കുന്നത്.
‘ഭാഗികമായി മോട്ടോർ ബൈക്ക്, ഭാഗികമായി യുദ്ധവീരൻ’ എന്നാണ് ‘ഐ എൻ എസ് വിക്രാന്തി’ൽ നിന്നു ലഭിച്ച ഉരുക്കിൽ പിറന്ന ‘വി’യെ ബജാജ് ഓട്ടോ പരിചയപ്പെടുത്തുന്നത്.

ബൈക്കിലെ പുതിയ എയർ കൂൾഡ്, ഫോർ സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ, ഡി ടി എസ് ഐ എൻജിന് 7500 ആർ പി എമ്മിൽ പരമാവധി 11.76 ബി എച്ച് പി കരുത്തും 5500 ആർ പി എമ്മിൽ 13 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. അഞ്ച് സ്പീഡാണ് ഗിയർ ബോക്സ്. പിന്നിൽ ഇരട്ട നൈട്രോക്സ് ഷോക് അബ്സോർബറും മുന്നിൽ ടെലിസ്കോപിക് ഫോർക്സും ആണ് ബൈക്കിനുള്ളത്. 18 ഇഞ്ച് അലോയ് റിം മുന്നിലും 16 ഇഞ്ച് അലോയ് റിം പുറകിലും നൽകിയിരിക്കുന്നു. ഇരട്ട സ്പോക്ക്, ഇന്ധനടാങ്ക് കപ്പാസിറ്റി 13 ലിറ്റർ. അലുമിനിയം ഹൈലൈറ്റോടു കൂടിയ ഗ്രാഫിക്സ് ബോഡിക്ക് പൗരുഷമേകുന്ന ഒന്നാണ്‍. മുൻവശത്തു ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ് നൽകിയിരിക്കുന്നത്. ഏകദേശം 64000 രൂപയാണ് ബൈക്കിന്റെ വില.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :