ഇന്ത്യയില്‍ അരക്ഷിതാവസ്ഥയുണ്ടാക്കാന്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍, പിന്നാലെ അല്‍ഖ്വയ്ദയും

ന്യൂഡല്‍ഹി| VISHNU.NL| Last Modified വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (12:35 IST)
ഇന്ത്യയിലെ നഗരങ്ങളില്‍ അരക്ഷിതാവസ്ത സൃഷ്ടിക്കുക എന്ന ലക്ഷ്യത്തൊടെ ഇന്ത്യന്‍ മുജാഹിദീന്‍ഭീകരര്‍ പദ്ദതുഇകള്‍ തയ്യാറാക്കുന്നുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഡല്‍ഹി കോടതിയെ അറിയിച്ചു. ഇറാഖിലും സിറിയയിലും ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന രീതി ഇന്ത്യയിലും ഉണ്ടാക്കുക എന്നതാണ് ഇന്ത്യന്‍ മുജാഹിദ്ദീന്റെ പദ്ധതി.

ഇതിനായി സിറിയയിലേക്ക് 'പഠനയാത്ര' നടത്താനും ഇന്ത്യന്‍ മുജാദ്ദീന്‍ പദ്ധതി തയ്യാറാക്കിയായി (എന്‍ഐഎ) പറയുന്നു. പ്രതികളുടെ ഇന്റര്‍നെറ്റ് ചാറ്റിങുകള്‍ ചോര്‍ത്തുന്നതിനിടെയാണ് എന്‍ഐഎ ഇക്കാര്യം കണ്ടെത്തിയത്. നിരവധി യുവാക്കള്‍ ഈ യാത്രക്ക് തയ്യാറായതായും വെളിപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ പിടിയിലായ 20 ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകര്‍ക്കെതിരെ ഡല്‍ഹി കോടതി ജഡ്ജ് ഐ.എസ് മെഹ്തക്ക് മുമ്പാകെ നല്‍കിയ അധിക കുറ്റപത്രത്തിലാണ് എന്‍ഐഎ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പുതുതായി 13 പ്രതികളുടെ പേരും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2012 സപ്തംബര്‍ 10ന് രജിസ്റ്റര്‍ ചെയ്തകേസിലെ മൂന്നാമത്തെ കുറ്റപത്രമാണിത്.

അതിനിടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്ന അല്‍ഖ്വായിദ ഇന്ത്യയിലെ സുപ്രധാന കേന്ദ്രങ്ങള്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു.
ബാംഗ്ലൂര്‍ വിമാനത്താവളം, ഐടി കമ്പനികള്‍, ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്, കൈഗ ആണവ നിലയം, തുങ്കഭദ്ര ഊര്‍ജ നിലയം, കര്‍വാഡ് പോര്‍ട്ട് തുടങ്ങി കര്‍ണാടകയിലെ തന്ത്രപ്രധാന ഇടങ്ങളിലും ആക്രമണം നടത്തിയേക്കാമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

സിറിയയിലും ഇറാഖിലും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഉയര്‍ന്ന് വന്നതോടെ പ്രഭാവം നഷ്ടപ്പെട്ട അല്‍ഖ്വയ്ദ ഭീകരാക്രമണങ്ങളിലൂടെ വീണ്ടും രംഗത്തെത്താന്‍ ശ്രമം നടത്തിയേക്കാമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഇതിനായി യുപി, ബീഹാര്‍, കര്‍ണാടക, കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് ആളെകൂട്ടാനാണ് അല്‍ഖായ്ദ ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഭീകരാക്രമണ സാധ്യതയുള്ള സുപ്രധാന സ്ഥലങ്ങളുടെ നീണ്ട പട്ടിക തന്നെ തയാറാക്കിയ രഹസ്യാന്വേഷണ വിഭാഗം സുരക്ഷാ മുന്‍കരുതല്‍ സന്നാഹങ്ങള്‍ പുനപ്പരിശോധിക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്. അല്‍ഖയ്ദ തലവന്‍ സവാഹിരി പുറത്തു വിട്ട വീഡിയോയില്‍ കശ്മീര്‍, ഗുജറാത്ത്, അസം എന്നീ സംസ്ഥാനങ്ങള്‍ പരാമര്‍ശിക്കപ്പെട്ടതും ആക്രമണ പദ്ധതിയുടെ ഭാഗമാകാമെന്നാണ് ഇന്റലിജന്‍സ് വിലയിരുത്തല്‍.

ദല്‍ഹിയിലേയും മുംബയിലേയും എല്ലാ സുപ്രധാന കേന്ദ്രങ്ങള്‍ക്കും പുറമെ ബിഹാര്‍, രാജസ്ഥാന്‍, പഞ്ചാബ്, ഉത്തര പ്രദേശ് എന്നിവിടങ്ങളിലെ വിനോദ കേന്ദ്രങ്ങളും ഭീഷണിയുടെ നിഴലിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.ഗോവയിലെ ഡോണ പൗല, മിറമര്‍, കോലങ്ഗുട്ട ബീച്ചുകളും പട്ടീകയിലുണ്ട്. മുന്‍ വര്‍ഷങ്ങളിലെ ഇന്റലിജന്‍സ് വിവരങ്ങള്‍ പഠിച്ചും പിടിയിലായ ഭീകരരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളും വിലയിരുത്തിയാണ് ഭീകരാക്രമണ സാധ്യതയുള്ള ഇടങ്ങളുടെ പട്ടിക തയാറാക്കിയിരിക്കുന്നത്.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :