ജെഎന്‍യു വീണ്ടും ഐസയ്ക്ക്

ന്യൂഡല്‍ഹി| Last Modified ഞായര്‍, 14 സെപ്‌റ്റംബര്‍ 2014 (16:24 IST)
ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഐസയ്ക്ക് വിജയം.നാല് ഭാരവാഹി സ്ഥാനങ്ങളിലും ഐസയുടെ സ്ഥാനാര്‍ഥികള്‍ ഒന്നാമതെത്തി.പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സെക്രട്ടറി എന്നീ നാല് ഭാരവാഹി സ്ഥാനങ്ങളിലുമാണ് ഐസയുടെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.

ഈ സ്ഥാനങ്ങളിലും എസ്എഫ് ഐ സ്ഥാനാര്‍ത്ഥികള്‍ നാലാമതാണെത്തിയത്.ഇത് തുടര്‍ച്ചയായ നാലാം തവണയാണ് ജെഎന്‍യു യൂണിയന്‍ ഭരണം നേടുന്നത്.

എന്നാല്‍ കഴിഞ്ഞ് തവണ ഒറ്റ കൗണ്‍സിലറെ പോലും ലഭിക്കാതിരുന്ന എസ്എഫ്‌ഐ ഇത്തവണ ആറ് കൗണ്‍സിലര്‍സ്ഥാനങ്ങള്‍ നേടിയിട്ടൂണ്ട്.എല്ലാ ഭാരവാഹി സ്ഥാനങ്ങളിലും രണ്ടാം സ്ഥാനത്തെത്തിയ എബിവിപിയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

ഐസയുടെ കൗണ്‍സിലര്‍സീറ്റുകള്‍ 13 ല്‍നിന്ന് 7 ആയി ചുരുങ്ങിയിട്ടുണ്ട്. ഡിഎസ്എഫും എഐഎസ്എഫും സംയുക്തമായി മതസിച്ച എല്‍പിഎഫ് 4 കൗണ്‍സിലര്‍സീറ്റുകള്‍ നേടി.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.












ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :