എയർ ഇന്ത്യ ടിക്കറ്റ് നിരക്ക് കുറച്ചേക്കും; ലക്ഷ്യം യാത്രക്കാരെ ആകർഷിക്കുക

എയര്‍ ഇന്ത്യ ഗള്‍ഫ് നിരക്കുകള്‍ കുറച്ചേക്കും

കരിപ്പൂർ| aparna shaji| Last Updated: ബുധന്‍, 31 ഓഗസ്റ്റ് 2016 (10:02 IST)
നിലവിൽ രാജ്യത്ത് ഏറ്റവും ഉയർന്ന ടിക്കറ്റ് നിരക്കുകൾ ഗൾഫ് മേഖലയിലേക്കാണ്. ടിക്കറ്റ് വർധനവ് മൂലം നിരവധി യാത്രക്കാർ മറ്റു വിമാനകമ്പനികളെയാണ് ആശ്രയിക്കാറ്. ഇത് എയർ ഇന്ത്യയ്ക്ക് നഷ്ടം വരുത്തി വെച്ചതായി കണക്കുകൾ പറയുന്നു. ഇതിനു അറുതി വരുത്തുന്നതിനായി യാത്രക്കാരെ ആകർഷിക്കുക എന്ന പ്രധാന ലക്ഷ്യത്തോടെ ടിക്കറ്റ്നിരക്ക് കുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അശ്വിനി ലോഹാനി എല്ലാ എയര്‍ഇന്ത്യ യൂണിറ്റുകളില്‍നിന്നും നിര്‍ദേശങ്ങള്‍ ക്ഷണിച്ചു.

ഗള്‍ഫ് മേഖലയാണ് പ്രധാനമായും എയര്‍ഇന്ത്യ ലക്ഷ്യംവെക്കുന്നത്. ഗൾഫ് മേഖലയിൽ നിന്നുമുള്ള യാത്രക്കാരിൽ നിന്നായിരുന്നു എയർ ഇന്ത്യക്ക് ലാഭമുണ്ടായതും. നിലവിലെ പ്രശ്‌നങ്ങളില്‍ എങ്ങനെ യാത്രക്കാര്‍ക്ക് സഹായകമായ തീരുമാനങ്ങള്‍ കൈക്കൊള്ളാം എന്നതാണ് എയര്‍ ഇന്ത്യ പരിശോധിക്കുന്നത്. പ്രശ്ന പരിഹാരത്തിന് ടിക്കറ്റ് നിരക്ക് കുറയ്ക്കുക എന്നതാണെങ്കിൽ അതിനും തയ്യാറായികൊണ്ടാണ് എയർ ഇന്ത്യ പുതിയ നടപടിയിലേക്ക് നീങ്ങുന്നത്. 20 ശതമാനത്തോളം യാത്രക്കാരെയാണ് എയര്‍ ഇന്ത്യയ്ക്ക് നഷ്ടമര്യിരിക്കുന്നത്. മറ്റ് വിമാന ക്കമ്പനികളെക്കാള്‍ 10 ശതമാനം അധികമാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :